Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍

പറ്റ്‌ന: വധു വിവാഹത്തിന്‌ സമ്മതിയ്‌ക്കാത്തതിനെത്തുടര്‍ന്ന്‌ വരന്‌ വെറും കയ്യുമായി തിരിച്ചുപോരേണ്ടിവരുക, അതും മുഖസൗന്ദര്യമില്ലെന്നതിന്റെ പേരില്‍! ബീഹാറിലാണ്‌ സംഭവം നടന്നത്‌.

പറ്റ്‌നയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സമതസ്‌തിപുര്‍ ജില്ലക്കാരിയായ സരിത കുമാരിയാണ്‌ വരന്‌ സൗന്ദര്യമില്ലെന്നതിന്റെ പേരില്‍ വിവാഹ മണ്ഡപത്തില്‍ വെച്ച്‌ വിവാഹത്തിന്‌ സമ്മതമല്ലെന്നറിയിച്ചത്‌.

വരനായ ജിലജിത്‌ ശര്‍മ്മയ്‌ക്ക്‌ സൗന്ദര്യമില്ലെന്നും തന്റെ പ്രായത്തിന്‌ ചേരില്ലെന്നും പറഞ്ഞാണ്‌ സരിത വിവാഹം വേണ്ടെന്നു വെച്ചത്‌. എന്നാല്‍ ഇതോടെ കാര്യങ്ങള്‍ അവസാനിച്ചില്ല. സരിതയുടെ മാതാപിതാക്കള്‍ ജിലജിത്തിനെ രണ്ടുദിവസം തടവിലാക്കി കല്യാണത്തിന്‌ ഒരുക്കങ്ങള്‍ നടത്താന്‍ ചെലവായ തുക തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു.

ചില പ്രാദേശിക നേതാക്കളുടെയും പൊലീസിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ്‌ മൂന്നാം ദിവസം ജിലജിത്തിനെ പെണ്‍വീട്ടുകാര്‍ വിട്ടയച്ചത്‌. ഞാന്‍ വല്ലാതെ മെലിഞ്ഞിട്ടാണെന്നും കാണാന്‍ വിരൂപനാണെന്നും പറഞ്ഞാണ്‌ സരിത എന്നെ ഒഴിവാക്കിയത്‌- ജിലജിത്ത്‌ പറഞ്ഞു.

എന്നാല്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ വരന്റെ മാതാപിതാക്കള്‍ തനിയ്‌ക്ക്‌ മുമ്പില്‍ നിര്‍ത്തിയത്‌ ജിലജിത്തിനെ അല്ലെന്നും സുന്ദരനായ ഒരാളെ ആയിരുന്നുവെന്നുമാണ്‌ സരിത പറയുന്നത്‌. പക്ഷേ വിവാഹപ്പന്തലില്‍ വന്നപ്പോള്‍ ആളുമാറി. ഇയാള്‍ക്ക്‌ എന്റെ ഭര്‍ത്താവാകാന്‍ ഒരു യോഗ്യതയുമില്ല-സരിത തീര്‍ത്തു പറഞ്ഞു.

സമാനമായ മറ്റൊരു സംഭവം ബീഹാറിലെതന്നെ ഗോപാല്‍ഗഞ്ച്‌ ജില്ലയിലും നടന്നു. ഇവിടെ വരന്‍ കറുത്താണിരിക്കുന്നതെന്ന കാരണം പറഞ്ഞാണ്‌ വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയത്‌. ഇപ്പോള്‍ ബീഹാറുകാര്‍ക്ക്‌ വിവാഹ സീസണാണ്‌. ലഗാന്‍ എന്നാണ്‌ ഇക്കാലം അറിയപ്പെടുന്നത്‌. നൂറുകണക്കിന്‌ വിവാഹങ്ങളാണ്‌ ഈ സമയത്ത്‌ ബീഹാറില്‍ നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+