Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍

ഖുര്‍ജ(ഉത്തര്‍പ്രദേശ്‌): നാല്‌ വര്‍ഷം മുമ്പ്‌ മരിച്ച ബഹിരാകാശ യാത്രിക കല്‌പന ചൗളയ്‌ക്ക്‌ ഒരു പുനര്‍ജന്മമുണ്ടാവുക! അതും ഉത്തരേന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തില്‍! വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?

വിശ്വസിച്ചാലും ഇല്ലെങ്കിലും ഉത്തര്‍ പ്രദേശിലെ നാര്‍ മുഹമ്മദ്‌പുര്‍ ഗ്രാമത്തിലുള്ള ഉപാസനയെന്ന നാലുവയസ്സുകാരി താന്‍ കല്‌പന ചൗളയുടെ പുനര്‍ജന്മമാണെന്നാണ് അവകാശപ്പെടുന്നത്‌.

കൊളംബിയ ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍വംശജയായ ബഹിരാകാശ യാത്രിക കല്‌പന ചൗളയുടെ പുനര്‍ജന്മമാണ്‌ താനെന്നാണ്‌ കുട്ടി പറയുന്നത്‌. താന്‍ ഒരു ആകാശ ദുരന്തത്തിലാണ്‌ മരിച്ചതെന്ന്‌ ഉപാസന നിരക്ഷകരരായ തന്റെ മാതാപതാക്കളോടും പറയുന്നുണ്ട്‌.

കാര്യം എന്തുതന്നെയായാലും ഈ വിവരം വളരെ പെട്ടന്ന്‌ ഗ്രാമത്തിലാകമാനം വാര്‍ത്തയായിരിക്കുകയാണ്‌. കുഞ്ഞ്‌ സംസാരിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ പേര്‌ ചോദിച്ചാല്‍ കല്‌പന ചൗളയെന്നാണ്‌ പറയുന്നത്‌. ഒപ്പം അച്ഛന്റെ പേര്‌ ബന്‍സാരി ദാസ്‌ ചൗളയാണെന്നും പറയുന്നു. എന്നാല്‍ ഞങ്ങള്‍ക്ക്‌ അന്ന്‌ ഒന്നും മനസ്സിലായില്ല. കാരണം കല്‌പന ചൗളയെപ്പറ്റി ഞങ്ങള്‍ക്ക്‌ ഒന്നമറിയില്ല- ഉപാസനയുടെ പിതാവ രാജ്‌ കുമാര്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ കുട്ടി കാര്യങ്ങളെല്ലാം പറയുമ്പോള്‍ തീര്‍ച്ചയായും പഴയ ജന്മത്തിലെ സംഭവങ്ങള്‍ തന്നെയായിരിക്കുമെന്നും ഇത്‌ പുനര്‍ജന്മം തന്നെയായിരിക്കുമെന്നുമാണ്‌ എല്ലാവരും കരുതുന്നത്‌- രാജ്‌ കുമാര്‍ പറയുന്നു.

ബഹിരാകാശ വാഹനം ഒരു വലിയ ഐസ്‌ ബോളില്‍ ഇടിച്ചാണ്‌ തകര്‍ന്നതെന്നും ഉപാസന പറയുന്നുണ്ട്‌. 2003ല്‍ കൊളംബിയ തകര്‍ന്ന്‌ കല്‌പന മരിച്ചതിന്‌ രണ്ടുമാസം കഴിഞ്ഞാണ്‌ ഉപാസന ജനിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+