Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു

ദില്ലി: ഇന്ത്യയില്‍ എയ്‌ഡ്‌സ്‌ ബാധിതരുടെ എണ്ണം 50 ശതമാനം കുറഞ്ഞതായി കേന്ദ്രമന്ത്രി ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ പറഞ്ഞു.

നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേയുടെ ഭാഗമായി ജനസംഖ്യയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ്‌ എയ്‌ഡ്‌സ്‌ ബാധിതരുടെ എണ്ണം പകുതി കണ്ടു കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്‌.

എച്ച്‌ഐവി ബാധിതര്‍ക്കെതിരായ വിവേചനം തടയുന്നതിന്‌ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും ഇതുസംബന്ധിച്ച ബില്ലിന്റെ കരട്‌രൂപം തയ്യാറായതായും മന്ത്രി അറിയിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ ഇത്‌ അവതരിപ്പിക്കാനാണ്‌ സര്‍ക്കാരിന്റെ നീക്കം.

സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആസ്പത്രികളിലും ജോലിസ്ഥലങ്ങളിലും എച്ച്‌ഐവി ബാധിതര്‍ക്കെതിരായ വിവേചനം തടയുകയാണ്‌ ബില്ലിന്റെ പ്രധാന ഉദ്ദേശ്യം. കേരളത്തിലെ പാമ്പാടി സ്കൂളില്‍ വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ വിവേചനം നേരിട്ടതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

പാമ്പാടി സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ആരോഗ്യ സൂചികകളനുസരിച്ചും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളംപോലൊരു സ്ഥലത്ത്‌ ഇതുണ്ടാകുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഈ പ്രശ്നത്തിനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌-മന്ത്രി പറഞ്ഞു.

2011ഓടെ എയ്‌ഡ്‌സിന്റെ വ്യാപനം പൂര്‍ണമായും തടയുന്നതിനാണ്‌ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകത്ത്‌ എയ്‌ഡ്‌സ്‌ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയിലും നൈജീരിയയിലുമാണ്‌ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+