തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍
ദില്ലി: ഇന്റോറിലുള്ള ഒരു പോസ്‌റ്റ് മാന് ഈയിടെ ഒരു തമാശ തോന്നി. തപാലില്‍ വരുന്ന കത്തുകളും, ബില്ലുകളുമൊക്കെ അതിന്റെ മേല്‍വിലാസക്കാര്‍ക്ക് എത്തിക്കുന്നതിന് പകരം പഴയ കടലാസ് വിലയ്‌ക്ക് തൂക്കിവില്‍ക്കുക.
ഇങ്ങനെ തോന്നിയെന്ന് മാത്രമല്ല പോസ്‌റ്റ്‌മാന്‍ 250ഓളം കത്തുകളും ബില്ലുകളുമെല്ലാം പഴയ കടലാസ് വ്യാപാരിയ്‌ക്ക് തൂക്കിവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഇയാളുടെ തമാശയറിഞ്ഞ് നവ്‌ലക്ക പ്രദേശത്തെ ജനങ്ങള്‍ ഇളകിയിരിക്കുകയാണ്.
ഇവരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തപാല്‍വകുപ്പ് പോസ്‌റ്റ്‌മാനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇയാള്‍ വിറ്റ ഇരുന്നൂറ്റമ്പതോളം കത്തുകളും മറ്റു രേഖകളും ഒരു കടലാസ് വ്യാപാരിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ജൂണ്‍ 15ന് പോസ്‌റ്റ് ചെയ്‌തവയാണ് മിക്ക കത്തുകളും കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അയയ്‌ക്കുന്ന ബില്ലുകള്‍, ടെലിഫോണ്‍ ബില്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം വിദ്വാന്‍ തൂക്കിവിറ്റവയിലുണ്ടെന്ന് പൊലീസ് അറിയിച്ചതായി പോസ്‌റ്റല്‍ സര്‍വ്വീസ് മേധാവി മാധവി ദര്‍ബാള്‍ അറിയിച്ചു.
അന്വേഷിച്ച് ചെന്നപ്പോഴാണ് പോസ്‌റ്റ്‌മാന്‍ ഇതിനുമുമ്പും ഇതേ കടലാസ് വ്യാപാരിയ്‌ക്ക് കത്തുകളും മറ്റും വിറ്റിട്ടുണ്ടെന്ന് അറിയുന്നത്. ഇപ്രാവശ്യം മൂന്നു കിലോയോളം കടലാസാണ് ഇയാള്‍ തൂക്കിവിറ്റത്. ഇക്കാര്യം അന്വേഷിക്കാനായി നിയോഗിച്ച രണ്ടംഗ സമിതി വ്യാഴാഴ്‌ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ പോസ്‌റ്റ് മാന്‍ ആരാണെന്നോ ഇയാളുടെ പേരോ വെളിപ്പെടുത്താന്‍ പോലീസും തപാല്‍ അധികൃതരും തയ്യാറായിട്ടില്ല. ബാങ്കുകളോടും മറ്റ് സ്ഥാപനങ്ങളോടും ഇക്കാലയളവില്‍ അയച്ച ബില്ലുകളും രേഖകളുമെല്ലാം ഒരു തവണകൂടി അയ്‌ക്കാന്‍ തപാല്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവര്‍ക്ക് വീണ്ടും രേഖകള്‍ അയ്‌ക്കാന്‍ പറ്റാതെ വന്നാല്‍ ഇതുമൂലമുണ്ടാകുന്ന നഷ്ടം തപാല്‍ വകുപ്പ് നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഒരു സംഭവം തപാല്‍ വകുപ്പില്‍ ഇതാദ്യമാണെന്നും തപാല്‍ സേവനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മാധവി ദര്‍ബാള്‍ വ്യക്തമാക്കി.












Click it and Unblock the Notifications