Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: വൈദികനെ ഓര്‍മ്മ പരിശോധനയ്ക്ക് വിധേയനാക്കുന്നു

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് മുന്‍ എഎസ്ഐ വി.വി അഗസ്റ്റിനെയും ഫാദര്‍ തോമസ് കോട്ടൂരിനെയും ഓര്‍മ്മ അടയാളപ്പെടുത്തലുള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കി.

അഭയക്കേസില്‍ കൂടുതല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട പി.ഡി. ശാര്‍ങ്ഗധരന്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്സ്ഥാനം ഒഴിഞ്ഞ്‌ അഡീഷണല്‍ ജില്ലാ ജഡ്ജിയായി ചുമതലയേല്‍ക്കുന്നതിന്‌ മുമ്പാണ്‌ ഉത്തരവ്‌ നല്‍കിയത്‌.

കേസിലെ ദുരൂഹതകള്‍ നീക്കി സത്യം കണ്ടെത്താന്‍ ഇവര്‍ രണ്ടുപേരെയും ശാസ്ത്രീയ പരിശോധനകള്‍ക്ക്‌ വിധേയരാക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇവരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണത്തിന്‌ വഴിയൊരുക്കുമെന്നാണ്‌ സിബിഐ പ്രതീക്ഷിക്കുന്നത്‌.

സിസ്റ്റര്‍ അഭയയുടെ മൃതദേഹം പരിശോധിച്ച്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ വി.വി അഗസ്റ്റിന്‍ കോട്ടയം വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ ആണ്‌. ഫാദര്‍ തോമസ്‌ കോട്ടൂര്‍ ഇപ്പോള്‍ കോട്ടയം രൂപതയുടെ ചാന്‍സലറാണ്‌.

ഹൈദരാബാദിലെ ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലാണ്‌ ഇവരെ ബ്രെയിന്‍ ഫിങ്കര്‍ പ്രിന്റ്‌ (ഓര്‍മ അടയാളപ്പെടുത്തല്‍), നാര്‍കോ അനാലിസിസ്‌ (മയക്കിക്കിടത്തിയുള്ള പരിശോധന) എന്നീ ശാസ്ത്രീയ പരിശോധനകള്‍ക്ക്‌ വിധേയരാക്കുക.

കൊലക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരില്‍ നിന്ന്‌ കിട്ടുന്ന വിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച്‌ അടയാളപ്പെടുത്തും. തുടര്‍ അന്വേഷണത്തിന്‌ അത്‌ സഹായകരമാകും. എന്നാല്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വിചാരണ കോടതികള്‍ തെളിവായി സ്വീകരിക്കാറില്ല.

ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ അഗസ്റ്റിന്‍ തിരിമറികള്‍ കാട്ടിയിട്ടുണ്ടെന്ന്‌ സിബിഐ സംഘം കണ്ടെത്തിയിരുന്നു. കൂടുതല്‍ ചോദ്യംചെയ്തുവെങ്കിലും അദ്ദേഹം വിവരങ്ങള്‍ നല്‍കിയിട്ടില്ല.

അഗസ്റ്റിനില്‍ നിന്ന്‌ പരിശോധകള്‍ക്ക്‌ ശേഷം വിലപ്പെട്ട വിവരങ്ങള്‍ കിട്ടുമെന്ന്‌ സിബിഐ കരുതുന്നു. കാരണം സംഭവസ്ഥലത്ത്‌ അദ്ദേഹം എത്തിയിരുന്നു. സിബിഐ സംഘവുമായി സഹകരിക്കാമെന്ന്‌ അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചെങ്കിലും പിന്നീട്‌ അതില്‍ നിന്ന്‌ പിന്മാറിയിരുന്നു.

കേസില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച്‌ വ്യക്തമായി ഫാദര്‍ തോമസ്‌ കോട്ടൂരിന്‌ അറിയാമെന്നാണ്‌ സിബിഐയുടെ ഉറച്ച നിഗമനം. സംഭവത്തിനു ശേഷം അമേരിക്കയില്‍പോയ കോട്ടൂര്‍ പിന്നീട്‌ കോട്ടയത്ത്‌ തിരിച്ചെത്തി. അഭയ താമസിച്ചിരുന്ന ഹോസ്റ്റലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന്‌ അറിയാന്‍ കഴിയുമെന്ന്‌ സിബിഐ കരുതുന്നു.

ഇതുവരെയായി 20ഓളം പേരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്‌. കേസില്‍ വിലപ്പെട്ട തെളിവുകള്‍ നശിപ്പിച്ചിട്ടുള്ളവരെക്കുറിച്ചും സിബിഐ സംഘത്തിന്‌ സൂചന കിട്ടിയിട്ടുണ്ട്‌. ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്സ്ഥാനം പി.ഡി ശാര്‍ങ്ഗധരന്‍ ഒഴിയുന്നതിനു മുമ്പ്‌ സിബിഐ സംഘം അദ്ദേഹത്തെ നേരില്‍ക്കണ്ട്‌ ഇതുവരെയുള്ള അന്വേഷണ പുരോഗതി ധരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+