Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍

മെല്‍ബണ്‍: ശംബളം ഒന്നും പ്രതീക്ഷിക്കരുത്‌..എന്നാല്‍ ശംബളം തന്നാലും വേണ്ട ജോലി കിട്ടിയാല്‍ മതിയെന്ന്‌ ആഗ്രഹിക്കുന്ന ഒരു പണിയ്‌ക്ക്‌ ആളെ തേടുകയാണ്‌ ഓസ്ട്രേലിയന്‍ കന്പനിയായ ഡ്യൂറസ്‌.

ഗര്‍ഭനിരോധന ഉറകളുടെ ഗുണമേന്മ പരിശോധിക്കുകയാണ് ജോലി. പ്രായപൂര്‍ത്തിയായ സ്‌ത്രീ-പുരുഷന്‍മാരെയാണ്‌ കമ്പനി തിരയുന്നത്.

അവരുടെ വിവിധതരം ഗര്‍ഭനിരോധന ഉറകളും മറ്റ് സെക്സ് ടോയ്സും പരിശോധിച്ച് അവയുടെ ഗുണമേന്മ അറിയിക്കാനായി 200 പേരെ നിയമിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ശമ്പളം നല്‍ക്കുന്നതായിരിക്കില്ല.

പകരം ഡ്യൂറക്‌സിന്റെ വിവിധ സെക്‌സ്‌ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പാക്ക്‌ ലഭിക്കും. ഇതിന്‌ പുറമേ ഭാഗ്യമുണ്ടെങ്കില്‍ 34,674.21 രൂപ(857$) യും ഫ്രൊഷണനല്‍ പ്രസ്റ്റീജും ലഭിക്കുമെന്നും കമ്പനിയിറക്കിയ പത്രികയില്‍ പറയുന്നു.

ഇതിനുപുറമേ, ബയോഡാറ്റയില്‍ ഈയൊരു യോഗ്യത കൂടി കണ്ടാല്‍ പങ്കാളികളെ ലഭിക്കാന്‍ നിങ്ങള്‍ക്ക് ഒട്ടും കഷ്ടപ്പെട്ടേണ്ടി വരില്ലെന്നും നിങ്ങളുടെ പ്രത്യേക കഴിവുകള്‍ കണ്ട് പങ്കാളികള്‍ അത്ഭുതപ്പെട്ടേക്കാമെന്നും ഡ്യൂറക്സ് മാര്‍ക്ക്റ്റിംഗ് മാനേജര്‍ സാം വൈറ്റ് പറയുന്നു.

ആയിരക്കണക്കിന്‌ അപേക്ഷകരെയാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌. കോണ്ടം പരിശോധകരായി തിരഞ്ഞെടുക്കപ്പെടാന്‍ തങ്ങള്‍ക്കുളള യോഗ്യതയും അപേക്ഷകര്‍ അപേക്ഷയ്‌ക്കൊപ്പം എഴുതി അയ്‌ക്കണം.

എങ്ങനെയാണ്‌ ഇവര്‍ പരിശോധന നടത്തേണ്ടതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ നാല്‌ തരം ഗര്‍ഭനിരോധന ഉറകളും മറ്റ്‌ സെക്‌സ്‌ ടോയ്‌കളുമാണ്‌ പരിശോധനയ്‌ക്കായി നല്‍കുക.

ഉല്‍പ്പന്നങ്ങളെ പറ്റിയുളള സത്യസന്ധമായ അഭിപ്രായമാണ്‌ കമ്പനി പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അഭിപ്രായമറിയിക്കാന്‍ സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+