തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍
ന്യൂയോര്‍ക്ക്: ജോലിസ്ഥലമുള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലും പുരുഷന്മാര്‍ മേധാവിത്തം സ്ഥാരിച്ചിരിക്കുകയാണെന്നാണ് പൊതുവേ സ്‌ത്രീവാദക്കാരുടെ പരാതി.
എന്നാല്‍ ഇവര്‍ക്ക് സന്തോഷിയ്‌ക്കാവുന്ന ഒരു വാര്‍ത്തയുണ്ട്, എല്ലായിടത്തും പുരുഷമേധാവിത്തമുണ്ടെങ്കിലും ഒരിടത്ത് അതും വളരെ പ്രധാനപ്പെട്ട ഒരിടത്ത് മാത്രം സ്‌ത്രീമേധാവിത്തമാണ് നിലനില്‍ക്കുന്നതെന്ന്.
എവിടെയാണെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ മറ്റെവിടെയുമല്ല കുടുംബ ഭരണത്തിന്റെ കാര്യത്തിലാണ് സ്‌ത്രീകള്‍ പരമാധികാരികളാകുന്നത്.
ഇത് വെറുതെ പറയുന്നതല്ല. കുടുംബത്തിന്റെ പരമാധികാരം ഭാര്യക്ക് വിട്ടുകൊടുക്കുന്നതില്‍ ഭര്‍ത്താക്കന്മാരും സന്തുഷ്ടരാണത്രേ! സന്തോഷമായ ദാമ്പത്യം നയിക്കുന്ന ഏതൊരു പുരുഷനോട് ചോദിച്ചാലും അതിന്റെ രഹസ്യം മറ്റൊന്നുമല്ലെന്ന് മനസ്സിലാവുകയും ചെയ്യും.
ലോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 72 ദമ്പതികളിലാണ് സംഘം പഠനം നടത്തിയത്. ഇതില്‍ സന്തോഷകരമായി മുന്നോട്ടുപോകുന്ന മിക്കവരുടെയും കുടുംബങ്ങളില്‍ ഭാര്യമാര്‍ക്കാണ് തീരുമാനങ്ങളെടുക്കാനുള്ള അവകാശം.
അക്ഷരാര്‍ത്ഥത്തില്‍ ഭാര്യമാര്‍ പറയുന്നത് ഭര്‍ത്താക്കന്മാര്‍ അനുസരണയോടെ ചെവിക്കൊള്ളുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഒരെതിര്‍പ്പുമില്ലത്രേ അവര്‍ പൂര്‍ണ്ണമനസ്സോടെയാണ് ഭാര്യമാര്‍ പറയുന്നത് അനുസരിക്കുന്നത്.
പലപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സ്‌ത്രീകള്‍ വളരെ ശക്തമായ സന്ദേശങ്ങളാണ് മുന്നോട്ടുവെയ്‌ക്കുന്നത് പുരുഷന്മാര്‍ മിക്കപ്പോഴും അതംഗീകരിയ്‌ക്കുകുയും ചെയ്യുന്നു. പഠനത്തിന് നേതൃത്വം നല്‍കിയ സൈക്കോളജി അധ്യാപകന്‍ ഡേവിഡ് വോഗെല്‍ പറയുന്നു.
സ്‌ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ അധികാരങ്ങള്‍ ലഭിയ്‌ക്കുന്ന ഒരു മാര്‍ഗ്ഗമാണ് വിവാഹം. സമൂഹത്തിലുള്ള അവരുടെ അധികാരം എങ്ങനെയായിരുന്നാലും ദാമ്പത്യത്തില്‍ അവര്‍തന്നെയാണ് പരമാധികാരികള്‍ കുടുംബത്തിലും- വോഗല്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏഴുവര്‍ഷമായി വിവാഹ ജീവിതം നയിക്കുന്ന 73 ദമ്പതികള്‍ക്ക് ചോദ്യാവലി നല്‍കിയാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. മറ്റാരുടെയും സ്വാധീനത്തിന് വിധേയരാകാതെ വളരെ സ്വതന്ത്രമായി ചോദ്യാവലി പൂരിപ്പിക്കാനായിരുന്നു എല്ലാ ഭാര്യമാരോടും ആവശ്യപ്പെട്ടത്. ബന്ധത്തിലെ സംതൃപ്‌തിയെയും, തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള കഴിവിനെയും അളക്കുന്നതിനുള്ള ചോദ്യങ്ങളും ഈ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications