കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്‌ടണ്‍: 2007 ജൂലൈ 7( 07-07-2007) ഇത്‌ ഏഴുകളുടെ വിസ്‌മയ ദിനം. മൂന്ന്‌ ഏഴുകള്‍ ഒരുമിച്ചുവരുന്ന നൂറ്റാണ്ടിലെ ഒരേയൊരു ദിവസം.

അതുകൊണ്ടുതന്നെ സംഖ്യാശാസ്‌ത്ര വിശ്വാസികള്‍ ഈ ദിനത്തിന്‌ ഒട്ടേറെ വിശേഷത കല്‍പ്പിക്കുന്നു. ഏഴാം തിയതിയില്‍ ജനിച്ച ആളുകള്‍ ശനിയാഴ്‌ച തുടങ്ങുന്ന എല്ലാ കാര്യങ്ങള്‍ക്കും അനുകൂല ഫലമുണ്ടകുമെന്ന്‌ സംഖ്യാ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

മൂന്ന്‌ ഏഴുകളും ഒത്തുവന്നിരിക്കുന്നത്‌ ശനിയാഴ്‌ചാണെങ്കിലും ഇതില്‍ ശനിയുടെ അപഹാരമൊന്നും ഉണ്ടാകില്ലത്രേ. കല്യാണത്തിന്‌ ഈ ദിനം ഏറെ ശുഭകരമാണത്രേ. ഇന്ന്‌ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക്‌ അടുത്ത ഏഴ്‌ ജന്മങ്ങളില്‍ ഒരുമിച്ചുജീവിക്കാനുള്ള ഭാഗ്യമുണ്ടാകും.

ഇനി ഇതേപോലെ ഏഴുകള്‍ ഒരുമിച്ചു വരണമെങ്കില്‍ 70 വര്‍ഷം അതായത്‌ 2077ലരെ കാത്തിരിക്കണം. യുഎസില്‍ കേമമായാണ്‌ ഈ ദിനം ആഘോഷിയ്‌ക്കുന്നത്‌. അവിടത്തെ വിവാഹകേന്ദ്രങ്ങളും വന്‍കിട ഹോട്ടലുകളുമെല്ലാം വിവാഹങ്ങള്‍ക്കായി മുന്‍കൂട്ടി ബുക്ക്‌ ചെയ്‌ത്‌ കഴിഞ്ഞു.

70,000 പേരെങ്കിലും ശനിയാഴ്‌ച യുഎസില്‍ വിവാഹിതരാകുന്നുവെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കേക്ക്‌ നിര്‍മ്മാതാക്കളെയും വധുക്കളെ ഒരുക്കുന്നവരെയുമൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്‌ യുഎസ്‌ ജനത നേരിടുന്നത്‌.

ഓറഞ്ച്‌ കൗണ്ടിയിലും കാലിഫോര്‍ണിയയിലുമുള്ള രജിസ്‌റ്റര്‍ ഓഫീസുകള്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍തന്നെ തുറന്നിരിക്കുകയാണ്‌. ഇവിടങ്ങളിലേക്കായി പ്രത്യേക ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X