അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
അസം: ഉള്‍ഫ തീവ്രവാദികളുടെ പിടിയിലിരിക്കേ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചയാള്‍ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തതായി മകന്‍. ഫുഡ് കോര്‍പ്പേറഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ഉദ്യോഗസ്ഥനായ പി.സി റാം മരിച്ചതായാണ് പോലീസ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 17 ഗുവാഹത്തിയില്‍ നിന്നാണ് റാമിനെ തട്ടിക്കൊണ്ടുപോയത്. ബാസ്ക ജില്ലയില്‍ നിന്ന് ജൂണ്‍ 30ന് റാമിന്‍റെ ജഡം കണ്ടെത്തിയിരുന്നു. മകന്‍ പ്രബീണ്‍ തന്നെയാണ് അന്ന് മൃതദേഹം തിരിച്ചറിഞ്ഞത്.
എന്നാല്‍, ഉള്‍ഫ അത് നിഷേധിച്ചിരുന്നു. ആറു ദിവസത്തിന് ശേഷം ഘാസിയാബാദിലുളള വീട്ടിലേയ്ക്ക് റാമിന്‍റെ വിളി വന്നതായാണ് റിപ്പോര്‍ട്ട്.
ഭാര്യയോടും മക്കളോടും സംസാരിച്ച റാം തനിക്ക് സുഖമാണെന്നും ഗുവാഹത്തി ജയിലിലുളള രണ്ട് ഉള്‍ഫ നേതാക്കളുടെ മോചനത്തിന് ശേഷമേ പുറത്തുവരാനാകൂവെന്നും പറഞ്ഞതായി പ്രബീണ്‍ പറഞ്ഞു. റാം ജീവിച്ചിരിക്കുന്നതായി ഇന്‍റ്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചതായി മന്ത്രി ഭൂമിധര്‍ ബര്‍മന്‍ ഔദ്യോഗികമായി അറിയിച്ചു.












Click it and Unblock the Notifications