കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

ലിസ്ബണ്‍: ഇന്ത്യന്‍ ജനതയുടെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ അവസാനം താജ്മഹല്‍ സപ്‌താത്ഭുതങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തി. മുഗള്‍ ഭരണകാലത്തിന്റെ നിര്‍മാണ ചാതുര്യവും പ്രണയത്തിന്റെ മരിക്കാത്ത സ്‌മരണകളും പേറുന്ന താജ്‌ പുതിയ സ്പതാഭുതങ്ങളില്‍ ഏഴാം സ്ഥാനമാണ് കരസ്ഥമാക്കിയത്.

ലോകത്തെ ഏഴ്‌ അദ്ഭുതങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗോളതലത്തില്‍ നടന്ന വോട്ടെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിലാണ് താജ്‌ സ്ഥാനംപിടിച്ചത്‌. ചടങ്ങിലെ അവതാരകയായിരുന്ന ബോളിവുഡ്‌ താരം ബിപാഷ ബസുവാണ്‌ താജ്മഹലിന്‍റെ പേര്‌ പ്രഖ്യാപിച്ചത്‌. ചൈനയിലെ വന്‍മതിലാണ്‌ ആദ്യം പ്രഖ്യാപിക്കപ്പെട്ടത്‌. പ്രഖ്യാപനത്തിനെത്തിയതു ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ നീല്‍ ആം സ്ട്രോങ്ങ്‌.

ജോര്‍ദാനിലെ പെട്ര , ബ്രസീലിലെ ക്രിസ്‌തുവിണ്റ്റെ പ്രതിമ പെറുവിലെ മാച്ചു പിച്ചു കൊത്തുപണികള്‍, മെക്സിക്കോയിലെ പുരാതന മായന്‍ ക്ഷേത്രസമുച്ചയമായ ചിചെന്‍ ഇറ്റ്സ, റോമിലെ കൊളോസിയം, ആഗ്രയിലെ താജ്‌ മഹല്‍ എന്നിവ തുടര്‍ന്നു പ്രഖ്യാപിച്ചു.

21 അത്ഭുതങ്ങള്‍ അവസാനഘട്ട മല്‍സര രംഗത്തുണ്ടായിരുന്നു. പോര്‍ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ വച്ചായിരുന്നു ഫലപ്രഖ്യാപനച്ചടങ്ങ്. ലോകപ്രശസ്‌ത പോപ്‌ സംഗീതതാരം ജെനിഫര്‍ ലോപസിന്‍റെ നൃത്ത- സംഗീത വിരുന്നും ഓസ്കാര്‍ ജേതാക്കളായ ഹിലരി സ്വാങ്ക്‌, ബെന്‍ കിങ്ങ്സിലി, ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ലോകമെങ്ങും ഇന്‍റര്‍നെറ്റ് വഴി നടന്ന വോട്ടിങ്ങില്‍ ഏകദേശം പത്തു കോടി ആളുകള്‍ തങ്ങളുടെ ഇഷ്ടം രേഖപ്പെടുത്തിയതായാണു കണക്ക്‌. സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍നാഡ്‌ വെബര്‍ സ്ഥാപിച്ച പുതിയ സപ്‌താത്ഭുത ഫൗണ്ടേഷനാണ് സംരംഭത്തിനു പിറകില്‍.

പരിപാടിയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ പകുതി അഫ്ഗാനിസ്ഥാനിലെ തകര്‍ന്ന ബാമിയന്‍ ബുദ്ധപ്രതിമയുടെ പുനര്‍നിര്‍മാണത്തിനായും ലോകമെങ്ങുമുള്ള സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായും ചിലവഴിക്കാനാണ്‌ ഫൗണ്ടേഷന്‍ തീരുമാനം. യുനെസ്കോയുടെ അനുമതിയില്ലാതെ നടന്ന വോട്ടെടുപ്പിനെതിരെ വിമര്‍ശനങ്ങളുമേറെയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X