അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
രാജ്‌കോട്ട്: തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ മകള്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ ജാംനഗര്‍ ജില്ലയിലെ അപിയാ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭാമി ആഹിര്‍(22)യെന്ന വിവാഹിതയാണ് അച്ഛനായ ധന ബദാര്‍ക്ക(45)യെ കൊല്ലചെയ്‌തത്. കൃഷിപുരയില്‍ വച്ച് ധന ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കവേ ഭാമി അച്ഛനെ വയറ്റില്‍ കുത്തി കൊല്ലപ്പെടുത്തുകയായിരുന്നു.
തന്നെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യാന്‍ അച്ഛന്‍ ശ്രമിച്ചതായാണ് ഭാമി പോലീസ് നല്‍കിയ മൊഴി. അതേ കത്തിയുപയോഗിച്ചാണ് ഭാമി ധനയെ കൊല്ലപ്പെടുത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവുമായുളള പിണക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഭാമി സ്വന്തം വീട്ടിലാണ് താമസം. ധനയുടെ ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് ഭാമിയെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്‌ട്.












Click it and Unblock the Notifications