Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു

ഇടുക്കി: ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമിയെ ഫോണില്‍ ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .

ടാറ്റയുടേതെന്ന് അവകാശപ്പെട്ട് മൂന്നാറിലെ സര്‍ക്കാര്‍ വനഭൂമി ഏറ്റെടുത്തതിലുണ്ടായ നാണക്കേട് തീര്‍ക്കാനാണ് വി.എസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാനുളള നീക്കം ആരംഭിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ സസ്പെന്‍ഷന്‍‍ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി നല്‍കിയ സൂചന.

മുഖ്യമന്ത്രി ഏറ്റെടുത്ത ഭൂമി സംരക്ഷിത വനമായി നേരത്തേ തന്നെ വിജ്ഞാപനം ചെയ്‌ത ഭൂമിയാണെന്നാണു തഹസീല്‍ദാറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വ്യക്‌തമാക്കിയിരുന്നത്‌. മുഖ്യമന്ത്രി സര്‍ക്കാറിന്‍റെ ബോര്‍ഡ്‌ സ്ഥാപിച്ച സ്ഥലം ടാറ്റയുടേതല്ലെന്നും കലക്ടര്‍ വ്യക്‌തമാക്കിയിരുന്നു.

ശനിയാഴ്ച ആറേമുക്കാലോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍. ബൂര്‍ഷ്വാ മാധ്യമങ്ങളോടു സംസാരിക്കുന്നവരെ ഞങ്ങള്‍ക്കു വേണ്ട. പറയുന്നത്‌ അതേപടി അനുസരിക്കുന്നവരെ മതി. പറയുന്നതു പോലെയുള്ള റിപ്പോര്‍ട്ട്‌ തരുന്നവരെയാണു വേണ്ടത്‌ എന്നായിരുന്നുവത്രേ മുഖ്യമന്ത്രിയുടെ വാക്കുകള്‍.

റവന്യു മന്ത്രി നിയമസഭയില്‍ പ്രസ്‌താവന നടത്തിയ ദിവസം പലതവണ മുഖ്യമന്ത്രി ദില്ലിയില്‍ നിന്നു കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഏറ്റെടുത്തതു സര്‍ക്കാറിന്‍റെ ഭൂമിയല്ലെന്നും ടാറ്റയുടേതാണെന്നും വ്യക്‌തമാക്കി റിപ്പോര്‍ട്ട്‌ നല്‍കണമെന്നായിരുന്നു അന്നു മുതല്‍ ആവശ്യപ്പെട്ടിരുന്നത്‌.

സുരേഷ്കുമാറിന്‍റെ റിപ്പോര്‍ട്ടിനെക്കാള്‍ വിശ്വാസ്യതയുണ്ടാകുക കലക്ടറുടെ റിപ്പോര്‍ട്ടിനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, വസ്‌തുതാവിരുദ്ധമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന സ്വീകരിച്ചതിനെത്തുടര്‍ന്നാണ് വി.എസ് നിലപാട് മാറ്റിയത്.

തര്‍ക്കത്തിനും വിവാദത്തിനുമില്ലെന്നു വ്യക്‌തമാക്കി പിന്നാക്കം പോയ വി.എസ് മുഖംരക്ഷിക്കാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+