അഭയ കേസ്: വിട്ടയച്ച മോഷ്ടാവിനെ ചോദ്യം ചെയ്യുന്നു
മീററ്റ്: മീററ്റിലെ പ്രശസ്‌തമായ ഒരാശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതിയെ ബലാല്‍സംഗം ചെയ്‌ത ജീവനക്കാരന്‍ പിടിയിലായി.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മയക്കികിടത്തിയിരുന്ന 22 വയസ്സ് പ്രായമുളള യുവതിയാണ് ബലാല്‍സംഗത്തിനിരയായത്. കഴിഞ്ഞ ഞായ്‌റാഴ്‌ച എം പ്രകാശ് ആശുപത്രിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ആശുപത്രി ജീവനക്കാരായ അശോക്, ദേവേന്ദ്ര എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ആശുപത്രിയിലെ വാര്‍ഡ് ബോയ്സായാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് കടന്നുകളഞ്ഞ പ്രതിയെ പിടിക്കാന്‍ പോലീസ് സംഘം കാര്‍കോഡയിലെയ്‌ക്ക് തിരിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സ്‌ത്രീ ഗൈനക്കോളജിസ്‌റ്റിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി മീററ്റ് പോലീസ് സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വി.കെ ഗുപ്‌ത അറിയിച്ചു.
കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് യുവതിയെ ആശുപ്‌ത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരമാണ് താന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്നും അന്ന് തന്നെ ഉറക്കമരുന്ന് തന്ന് കിടത്തിയെന്നും യുവതി പറഞ്ഞു.
പിറ്റേന്ന് രാവിലെ മയക്കംവിട്ടുണര്‍ന്നപ്പോള്‍ കുറ്റാരോപിതരില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതാണ് കണ്ടതെന്നും മറ്റൊരാള്‍ പുറമേന്ന് ഇത് വീക്ഷിക്കുന്നത് കണ്ടതായും യുവതി പോലീസിനെ അറിയിച്ചു. താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി യുവതി ബന്ധുക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ ആശുപത്രിയുടെ ജനാല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
സംഭവത്തെക്കുറിച്ച ആശുപത്രി അധികൃതര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications