മാനഭംഗം: അന്ധ വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയ്ക്ക് പരാതിനല്‍കി
തിരുവനന്തപുരം: താന്‍ മാനഭംഗത്തിന് ഇരയായതായി അറിയിച്ചുകൊണ്ട് അന്ധയായ വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയ്‌ക്കും ആഭ്യന്തരമന്ത്രിയ്‌ക്കും പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.
മൂവാറ്റുപുഴ പായിപ്ര സ്വദേശിയാണ് ഇതു സംബന്ധിച്ച് വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്‌ണനും പരാതി നല്‍കിയത്. തൃശൂരില്‍ സര്‍ക്കാര്‍ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ താമസിച്ചു പഠിക്കുന്ന തന്നെ, കുളിക്കുമ്പോള്‍ അവിടെ ജോലിക്ക് വന്ന ഒരാള്‍ മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
സ്‌കൂള്‍ സൂപ്രണ്‌ടിനോട് ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ അറിയിച്ചിട്ടുണ്ട്. പിന്നീട് അമ്മയെ വിളിച്ചുവരുത്തി എല്ലാം പറയുകയായിരുന്നു എന്നും യുവതി അറിയിച്ചു.












Click it and Unblock the Notifications