അഭയ കേസ്: വിട്ടയച്ച മോഷ്ടാവിനെ ചോദ്യം ചെയ്യുന്നു
ആലപ്പുഴ: വെള്ളിയില്‍ കൈവെള്ളയില്‍ ഒതുങ്ങുന്ന ഭഗവദ് ഗീത നിര്‍മ്മിച്ച് റക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് കലാകാരനായ വിനോദ് കുമാര്‍.
കഴിഞ്ഞ കുറേമാസങ്ങളായി വിനോദ് ഏറ്റവും ചെറിയ ഗീതയുടെ പണിപ്പുരയിലാണ്. പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും ചെറിയ ഭഗവദ് ഗീതയായിരിക്കുമെന്നാണ് വിനോദ് അവകാശപ്പെടുന്നത്.
88 മില്ലിമീറ്റര്‍ വീതിയും 10 മില്ലിമീറ്റര്‍ കനത്തിലുമാണ് ഗീത തയ്യാറാകുന്നത്. ഗീതയുടെ 18 ഭാഗങ്ങളും ഉള്‍പ്പെടെ ഇതില്‍ 1,100 താളുകള്‍ ഉണ്ടായിരിക്കും.
ഇപ്പോള്‍ 12ാം അദ്ധ്യായത്തിന്റെ പണിവരെ പൂര്‍ത്തിയായി ബാക്കിയുള്ളവ ഉടന്‍തന്നെ അവസാനിയ്‌ക്കും- ഇരുപത്തിയൊന്‍പതുക്കാരനും ഫോട്ടോഗ്രാഫറുമായ വിനോദ് പറഞ്ഞു.
സ്വര്‍ണ്ണപ്പണി കുലത്തൊഴിലായ കുടുംബത്തിലെ അംഗമായ വിനോദ് അച്ഛനില്‍ നിന്നാണ് പണി പഠിച്ചത്. വെറും ആഭരണങ്ങള്‍ നിര്‍മ്മിച്ച് ജീവിയ്‌ക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും മാറി മറ്റു കരകൗശല വസ്‌തുക്കളും നിര്‍മ്മിക്കാന്‍ പിന്നീട് വിനോദ് പരിശീലിയ്‌ക്കുകയായിരുന്നു.
വെള്ളിയിലാണ് കൂടുതലായും വനോദ് കരകൗശലവസ്‌തുക്കള്‍ നിര്‍മ്മിയ്‌ക്കുന്നത്. ഇതിന് മുമ്പ് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെയൊക്കെ മാതൃകകള്‍ വിനോദ് നിര്‍മ്മിച്ചിരുന്നു. കേരളത്തിലെത്തിയ വിദേശ സഞ്ചാരികളാണ് പ്രധാനമായും വിനോദില്‍ നിന്നും ഇത്തരം കരകൗശല വസ്‌തുക്കള്‍ വാങ്ങുന്നത്.












Click it and Unblock the Notifications