മാനഭംഗം: അന്ധ വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയ്ക്ക് പരാതിനല്‍കി
വാഷിങ്ങ്‌ടണ്‍: ആഗോളതാപനത്തില്‍നിന്ന് ഭൂമിയെ രക്ഷിക്കുകയെന്ന സന്ദേശവുമായി പ്രശസ്തര്‍ അണിനിരത്തിക്കൊണ്ട് ആഗോളതലത്തില്‍ ഒരു അപൂര്‍വ സംഗീതവിരുന്ന് അരങ്ങേറി.
മഡോണയും ഷക്കീറയും പോലുള്ള പ്രശസ്ത ഗായകര്‍ അണിനിരന്ന ലൈവ് എര്‍ത്ത് സംഗീതമേളയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ യുഎസ്‌വൈസ് പ്രസിഡന്റുമായ അല്‍ ഗോറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം അരങ്ങേറിയത്.
സിഡ്‌നി, ടോക്യോ, ഷാന്‍ഹായി, ഹാംബര്‍ഗ്, ജോഹന്നാസ് ബര്‍ഗ്, ലണ്ടന്‍, വാഷിങ്ങ്‌ടണ്‍, ന്യൂ ജഴ്‌സി, റിയോ ഡി ജെനിറോ തുടങ്ങിയ നഗരങ്ങളിലാണ് സംഗീതമേള നടന്നത്. എല്ലായിടത്തും സംഗീതം, സനിമ തുടങ്ങിയ രംഗങ്ങളില്‍ നന്നുള്ള പ്രമുഖര്‍ അരങ്ങിലെത്തിയിരുന്നു.
22 മണിക്കൂര്‍ നീണ്ട സംഗീതവിരുന്നിന്റെ പരിസമാപ്തി ന്യൂ ജഴ്‌സിയിലും റിയോയിലുമായിരുന്നു. ന്യൂ ജഴ്‌സിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ അല്‍ ഗോര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. ലൈവ് എര്‍ത്ത് പ്രതിജ്ഞയില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications