കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: അന്ധ വിദ്യാര്‍‍ത്ഥിനി മുഖ്യമന്ത്രിയ്ക്ക് പരാതിനല്‍കി

  • By Staff
Google Oneindia Malayalam News

ചിപ്പേവാ ഫോള്‍സ്‌ (വിസ്‌കോസിന്‍): 07-07-07, ഈ നൂറ്റാണ്ടിലെ അപൂര്‍വ്വദിനം എന്നതിന് പുറമേ, ഏറ്റവും ഭാഗ്യമുളള ദിനമായി സംഖ്യാശാസ്ത്രഞ്ജരും ജ്യോതിഷികളും വിലയിരുത്തിയിരിക്കുന്നത്.

വിവാഹം, വീട്ടുതാമസം എന്നു വേണ്ടശുഭചടങ്ങുകള്‍ ആ ദിനത്തിനായി നീക്കിവച്ചവര്‍ ഏറെയാണ്. എന്നാല്‍ വിസ്കോസിനിലെ സെന്‍റ് ജോസ്ഫസ് ആശുപത്രിയില്‍ അന്ന് പിറന്ന് ജാക്ക്‌ അല്ലന്‍ ഫാക്ക്‌നര്‍ എന്ന ശിശുവിനെയാണ് ഏഴക്കത്തിന് ഏറെ പിടിച്ചതെന്ന് തോന്നുന്നു.

കാരണം ജാക്കിന് ഓര്‍ക്കാന്‍ ഏറെ ഏഴുകളെ സമ്മാനിച്ചാണ് ഈ സംഖ്യ ജാക്കിനോട് കൂട്ടുകൂടിയത്. ഏഴുകള്‍ ആധിപത്യം സ്ഥാപിച്ച ദിനത്തില്‍ ജനിച്ചുവെന്ന്‌ മാത്രമല്ല ജാക്കിനെ മാറ്റിനിര്‍ത്തുന്നത്‌.

ഏഴ്‌ ജാക്കിന്‌ അതിലുമേറെ സമ്മാനിച്ചു. 7-7-7ന് ജനിച്ചു എന്നതിന് പുറമേ, ജനിച്ചപ്പോള്‍ ജാക്കിന്‍റെ തൂക്കം ഏഴ്‌ പൗണ്ട്‌, ഏഴ്‌ ഔണ്‍സ്‌ ആയിരുന്നു. ഏഴുകള്‍ വിരുന്നൊരുക്കിയ ജാക്കിന്റെ ജനനം കുഞ്ഞിനെ ഭാഗ്യങ്ങളുടെ നെറുകയില്‍ എത്തിക്കുമെന്നാണ്‌ ജ്യോതിഷികളുടെ അഭിപ്രായം.

ഡാന്‍-ലെസ്ലി ഫാക്ക്‌നര്‍ എന്നിവരാണ്‌ ജാക്കിന്റെ മാതാപിതാക്കള്‍. ജാക്ക്‌ ആരോഗ്യവാനായിരിക്കുന്നുവെന്ന്‌ വോള്‍വോയിലെ ഡീസല്‍ ടെക്‌നീഷ്യനായ ഡാന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X