കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡു ചെയ്‌തു

  • By Staff
Google Oneindia Malayalam News

ദില്ലി: തീവണ്ടി യാത്രയ്‌ക്കിടയില്‍ ഐഎഎസ്‌ ഉദ്യോഗസ്ഥയോടും സഹോദരിയോടും റയില്‍വേ സുരക്ഷാ സേനയിലെ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അപമര്യാദയായി പെരുമാറിയതായി പരാതി.

സന്പര്‍ക്കക്രാന്തി എക്‌സ്‌പ്രസില്‍ ദില്ലിയില്‍ നിന്നും പറ്റ്‌നയ്‌ക്കു പോവുകയായിരുന്നു സ്‌ത്രീകളെയാണ്‌ മദ്യപിച്ചെത്തിയ ഡിഐജി പ്രേംജിത്‌ റാവല്‍ ഉപദ്രവിച്ചത്‌.

സ്‌ത്രീകളോടൊപ്പം മറ്റു മൂന്നുയാത്രക്കാരാണ്‌ കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്‌. മദ്യപിച്ച്‌ ലക്കുകെട്ട്‌ കംപാര്‍ട്ട്‌മെന്റിലെത്തിയ ഡിഐജി ഉറങ്ങുകയായിരുന്ന സ്‌ത്രീകളെ അപമാനിയ്‌ക്കാന്‍ ശ്രമിച്ചു. സ്‌ത്രീകള്‍ സഹായത്തിനായി കരഞ്ഞപ്പോള്‍ സഹയാത്രികര്‍ ഉണരുകയായിരുന്നു.

രണ്ടുസ്‌ത്രീകളും ചേര്‍ന്ന്‌ ഡിഐജിയ്‌ക്കെതിരെ ബീഹാര്‍ ആഭ്യന്തര സെക്രട്ടറിയ്‌ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. കുറ്റം ചെയ്‌തത്‌ ആരാണെങ്കിലും അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ സെക്രട്ടറി അഫ്‌സല്‍ അമാനുള്ള അറിയിച്ചു.

ഡിഐജിയ്‌ക്കെതിരെ റയില്‍വേ ബോര്‍ഡിലും ആഭ്യന്തരമന്ത്രാലയത്തിലും ആര്‍പിഎഫ്‌ ഡിജിയ്‌ക്കും പരാതിനല്‍കിയിട്ടുണ്ടെന്ന്‌ സ്‌ത്രീകള്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ ഡിഐജി തയ്യാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X