കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‌ ബീഡി തെറുക്കാന്‍ അറിയാമോ?

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്താ: കൊല്‍ക്കത്താ നാഷനല്‍ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ 17 വയസ്സുകാരിയെ ശസ്‌ത്രക്രിയാ മുറിയ്‌ക്കകത്ത്‌ വച്ച്‌ ബലാല്‍സംഗം ചെയ്‌ത ശേഷം കൊന്നതായി ആരോപണം.

തിങ്കളാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌. യുവതിയുടെ നഗ്നശരീരത്തില്‍ നഖം കൊണ്ട്‌ കോറിയതിന്റെയും മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു.

തിങ്കളാഴ്‌ച അപ്പന്‍റിസൈറ്റിസ് ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാക്കേണ്ടതായിരുന്നു യുവതി. ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ആറു മണിയ്‌ക്കാണ്‌ ശസ്‌ത്രക്രിയയ്‌ക്കായി മുറിയിലേയ്‌ക്ക്‌ മാറ്റിയത്‌.

അതേ തുടര്‍ന്ന്‌ എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച്‌ ആശുപത്രി അധികൃതരും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും വ്യത്യസ്ത മറുപടികളാണ് നല‍്കുന്നത്. ശസ്‌ത്രക്രിയ മുറിയില്‍ നിന്ന്‌ 10 മിനിറ്റിന്‌ ശേഷം പുറത്തെത്തിയ ഡോക്ടര്‍ കുട്ടി മരിച്ചതായി അറിയിച്ചുവെന്നാണ്‌ കുട്ടിയുടെ സഹോദരി പറയുന്നത്‌. എന്നാല്‍ രാത്രി 10.30ന്‌ ഹൃദയാഘാതം മൂലമാണ്‌ പെണ്‍കുട്ടി മരിച്ചതെന്നാണ്‌ ആശുപത്രി സൂപ്രണ്ട്‌ മൃത്യുന്‍ജയ്‌ മുഖര്‍ജി പറയുന്നത്.

എന്നാല്‍ യുവതിയുടെ ശരീരത്തില്‍ കാണപെട്ട മുറിവുകളും മറ്റ്‌ പാടുകളുമാണ്‌ യുവതി ബലാല്‍സംഗത്തിന്‌ ഇരയായതായി സംശയമുയര്‍ത്തുന്നത്‌. വിക്ടോറിയ ഇന്‍സ്റ്റിറ്റിയൂഷനിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന്‌ സഹപാഠികളും നാട്ടുകാരും കോളെജ് പരിസരത്ത് ഒത്തുകൂടി ഡോക്ടര്‍മാരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. സംഘര്‍ഷസാധ്യതയെ തുടര്‍ന്ന ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം വന്‍പോലീസ്‌ സംഘം രംഗത്തെത്തി. ഇത്‌ ജനകൂട്ടത്തെ കൂടുതല്‍ രോഷാകുലരാക്കി.

ശസ്‌ത്രക്രിയാ മുറിയല്‍ പ്രവേശിപ്പിച്ച്‌ അല്‍പം മണിക്കൂറുകള്‍ക്കകം ഒരു കൗമാരക്കാരി മരിക്കുക അസാധ്യമാണ്‌. അവള്‍ ആരോഗ്യവതിയായിരുന്നു. അവള്‍ക്ക് ഒരു തരത്തിലുളള ശാരീരികാസ്വസ്തതകളും ഇല്ലായിരുന്നു. ഇതിന്‌ പുറമേ, കുട്ടിയുടെ ശരീരം നഗ്നമായിരുന്നു. ശരീരത്തിലാകമാനം മുറിവുകളുമുണ്ടായിരുന്നുവെന്ന്‌ സംഭവസ്ഥലത്തെത്തിയ പ്രാദേശിക കൗണ്‍സിലര്‍ ഇക്‌ബാല്‍ അഹമ്മദ്‌ പറഞ്ഞു.

എന്നാല്‍ രാത്രി പത്തരയോടെ അനസ്തേഷ്യ നല്‍കിയതിന്‌ പുറകേയാണ്‌ യുവതി മരിച്ചതെന്നാണ് ആശുപ്ത്രി സൂപ്രണ്ടിന്‍റെ വാദം. മരണം അസ്വഭാവികമാണെന്ന്‌ തങ്ങള്‍ കൊണ്ട്‌ വന്ന കുടുംബഡോക്ടറും സ്ഥിരീകരിച്ചതായി പെണ്‍കുട്ടിയുടെ പിതാവ്‌ അറിയിച്ചു. തങ്ങള്‍ ഡിഎന്‍എ ടെസ്റ്റിനും പോസ്‌റ്റ്‌മോര്‍ട്ടത്തിനും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X