തലയെണ്ണല്‍: സമരം-പകര്‍ച്ചപ്പനി അധ്യാപകര്‍ക്ക് പാരയായി
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ തലയെണ്ണല്‍ ചൊവ്വാഴ്‌ച നടക്കവെ അപ്രതീക്ഷിതമായി എത്തിയ ബസ് സമരവും സംസ്ഥാനത്താക്കെ പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനിയും പാര പണിതത് അധ്യാപകര്‍ക്കാണ്.
സംസ്ഥാനത്ത സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരാണ് ഇത് മൂലം വെട്ടിലായത്. വിദ്യാര്‍ഥികളുടെ എണ്ണം തികയ്‌ക്കുന്നതിനായി ദിവസങ്ങളായി തങ്ങള്‍ നടത്തിയ ഞെട്ടോട്ടമൊക്കെ പാഴായിപ്പോയല്ലൊയെന്ന് വിഷമത്തിലാണ് മിക്ക അധ്യാപകരും.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രം ബസ് സമരം ഉളളുവെന്നതിനാല്‍ സമരം പ്രമാണിച്ച് തലയെണ്ണല്‍ മാറ്റിവെയ്‌ക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബസ് സമരം മൂലം അസൗകര്യങ്ങളുണ്ടെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം തലയെണ്ണല്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ എം.ഡി മുരളി പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരാണ് ഏറ്റവും വലിയ വിഷമവൃത്തി നേരിട്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പൊതുവേ കുറവാണെന്നിരിക്കെ ബസ് സമര ദിനത്തില്‍തന്നെ തലയെണ്ണലും അധികൃതര്‍ നടത്തുന്നതാണ് സര്‍ക്കാര്‍ ഇവരെ വെട്ടിലാക്കിയത്.
ഇതിനുപുറമെ സംസ്ഥാനം മുഴുവനും പകര്‍ച്ചപ്പനി ബാധിച്ച് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്താനാകാതെ വിഷമിക്കുന്ന സാഹചര്യവും നിലവിലുണ്‌ട്. ഇക്കാരണങ്ങളൊന്നും പരിഗണിക്കാതെ അധികൃതര്‍ നടത്തുന്ന തലയെണ്ണലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications