പിണറായി വിജയന് ബീഡി തെറുക്കാന്‍ അറിയാമോ?
കൊച്ചി: പിണറായി വിജയന് ബീഡി തെറുക്കാന്‍ അറിയാമോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും വിജയന്‍ പണിയെടുത്തിട്ടുണ്ടോ? ചോദ്യം ചിത്രകാരന്‍ എം. വി ദേവന്റേതാണ്.
ഏറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന വിക്ടര്‍ ജോര്‍ജ് അനുസ്‌മരണ ചടങ്ങിനിടെയാണ് ദേവന്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ തിരിഞ്ഞത്.
ഒരു തൊഴിലും ചെയ്യാത്തവരും ചെയ്യാനറിയാത്തവരുമാണ് രാഷ്ട്രീയനേതൃത്വത്തിലും ഭരണനേതൃത്വത്തിലുമുള്ളത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാത്രമാണ് ഇതിനൊരപവാദം, അദ്ദേഹം തുന്നല്‍പ്പണിയെങ്കിലും ചെയ്‌തിട്ടുണ്ട്. സഹകരണമന്ത്രിയെന്ന് പറഞ്ഞു നടക്കുന്ന ആളുടെ വായില്‍ നിറയെ അശ്ലീലമാണ്. സൃഗാലന്മാരോടെ ഇവരെയൊക്കെ ഉപമിക്കാന്‍ കഴിയൂ- അദ്ദേഹം പറഞ്ഞു.
ഓരിയിടാനല്ലാതെ ഇവര്‍ക്കാര്‍ക്കും മറ്റൊന്നും അറിയില്ല. ദേവദൂതന്മാരായ രാഷ്ട്രീയക്കാരുടെ സ്വത്താണ് ഇപ്പോള്‍ ബ്രഹ്മസ്വം, ദേവസ്വവും ബ്രഹ്മസ്വവും ഒഴിവാക്കരുതെന്നാണ് അച്യുതാനന്ദ ഗുരു പറഞ്ഞിപിക്കുന്നത്. പരശുരാമന്‍ കേരളം ബ്രാഹ്മണര്‍ക്ക്‌് ദാനം നല്‍കിയതാണെന്ന് വിശ്വസിക്കാമെങ്കില്‍ അച്യുതാനന്ദ ഗുരു പറഞ്ഞതും സമ്മതിക്കേണ്ടിവരും.
കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥിതിയും പരിസ്ഥിതി സന്തുലനവും തകരാന്‍ കാരണക്കാരന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. ഭൂപരിഷ്‌കരണ നിയമം മൂലമാണ് നെല്‍വയലുകള്‍ പാഴ്‌നിലങ്ങളായത്. അവിടെ കെട്ടിടങ്ങള്‍ പണിതവരാണ് ഇപ്പോള്‍ പരിസ്ഥിതി പ്രേമകാണിയ്‌ക്കുന്നത്. കേരളത്തിന്റെ എല്ലാ മുരടിപ്പിനും കാരണക്കാരായ മാര്‍ക്‌സിസ്റ്റ് നേതൃത്വം വ്യക്തിത്വമില്ലാത്ത അണികളെ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications