Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജി ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: അവിഹിത സ്വത്ത്‌ സന്പാദനത്തിനു വിജിലന്‍സ്‌ കേസ് നേരിടുന്ന ഐജി: ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ നിന്ന്‌ ഉടന്‍ സസ്പെന്‍ഡ്‌ ചെയ്യാന്‍ ശുപാര്‍ശ.

വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്ര വര്‍മ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.

കേസ്‌ അന്വേഷണത്തില്‍ ഇടപെടാതിരിക്കാനും സ്വാധീനിക്കാതിരിക്കാനും ടോമിനെ സസ്പെന്‍ഡ്‌ ചെയ്യണമെന്നാണു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തച്ചങ്കരിയുടെ ഓഫിസിലും വസതിയിലും നടത്തിയ റെയ്ഡിന്റെ വിശദാംശവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌.

എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍ സെക്രട്ടറി ഇതുവരെ കൈമാറിയിട്ടില്ല. മന്ത്രിയും മുഖ്യമന്ത്രിയും കൂടി ഫയലില്‍ ഒപ്പിട്ടാല്‍ മാത്രമെ സസ്പെന്‍ഷന്‍ ഉത്തരവു പുറത്തിറങ്ങൂ. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി നടപടി ഉണ്ടായേക്കുമെന്നാണു സൂചന.

കേരള ബുക്സ്‌ ആന്‍ഡ്‌ പബ്‌ളിഷിങ്‌ എംഡിയായ തച്ചങ്കരി 2003 ജനുവരി മുതില്‍ 2007 മാര്‍ച്ച്‌ വരെ 94.37 ലക്ഷം രൂപ അവിഹിതമായി സന്പാദിച്ചുവെന്നാണു വിജിലന്‍സ്‌ കേസ്‌.

ഇതിനു പുറമെ സ്റ്റാമ്പ്‌ ഡ്യൂട്ടിയിനത്തില്‍ 5.10 ലക്ഷം രൂപയും റജിസ്ട്രേഷന്‍ ഫീസ്‌ ഇനത്തില്‍ 1.70 ലക്ഷം രൂപയും സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതിനു ശേഷം തച്ചങ്കരിയുടെ വസതിയിലും ഭാര്യയുടെ പേരിലെ റിയാന്‍ സ്റ്റുഡിയോയിലും വിജിലന്‍സ്‌ നടത്തിയ റെയ്ഡില്‍ അവിഹിത സ്വത്ത്‌ സന്പാദനവുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടെടുത്തിരുന്നു. തച്ചങ്കരിക്കെതിരായ നടപടി വൈകില്ലെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ അനധികൃത സന്പാദ്യക്കേസില്‍ വിജിലന്‍സ്‌ അന്വേഷണത്തിനെതിരെ ഐ.ജി ടോമിന്‍ ജെ.തച്ചങ്കരി സമര്‍പ്പിച്ച അപ്പീല്‍ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌.എല്‍ ദത്തുവും ജസ്റ്റിസ്‌ കെ.ടി ശങ്കരനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ തള്ളി. വിജിലന്‍സ്‌ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും കോടതി അനുവദിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+