ശബരിമല: സ്‌ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി
പത്തനംതിട്ട: ശബരിമലയില്‍ മുഴുവന്‍ സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.
അടുത്ത് ചേരുന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് അറിവ്. ഹൈക്കോടതിയില്‍ വൈകാതെ പരിഗണനയ്‌ക്ക് വരുന്ന കേസില്‍ അതനുസരിച്ച് നിലപാടറിയിക്കാനും മന്ത്രി ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുളള സ്‌ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കുളള ശബരിമല ക്ഷേത്രത്തില്‍ മുഴുവന്‍ സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications