ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡു ചെയ്‌തു
തിരുവനന്തപുരം: ഐജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്‌തു. അവിഹിത സ്വത്ത് സമ്പാദ്യ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഐജി ടോമിന്‍ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഒപ്പിട്ടത്.
ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്ര വര്‍മ ആഭ്യന്തര സെക്രട്ടറിക്കു കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരുന്നു. കേസ് അന്വേഷണത്തില്‍ ഇടപെടാതിരിക്കാനും സ്വാധീനിക്കാതിരിക്കാനും ടോമിനെ തച്ചങ്കരിയെ ചെയ്യണമെന്നാണു ശുപാര്‍ശ ചെയ്‌തിരുന്നത്.
കേരള ബുക്സ് ആന്‍ഡ് പബ്‌ളിഷിങ്ങ് എംഡിയായ തച്ചങ്കരി 2003 ജനുവരി മുതല്‍ 2007 മാര്‍ച്ച് വരെ 94.37 ലക്ഷം രൂപ അവിഹിതമായി സമ്പാദിച്ചുവെന്നാണു വിജിലന്‍സ് കേസ്. ഇതിനു പുറമെ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ 5.10 ലക്ഷം രൂപയും റജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ 1.70ലക്ഷം രൂപയും സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും തൃശൂറ്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications