Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: സ്‌ത്രീകള്‍ക്ക്‌ പിന്തുണയുമായി മന്ത്രി

ന്യൂയോര്‍ക്ക്‌: ടൈംസ്‌ സ്‌ക്വയറില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡ്‌ സ്ഥാപിക്കാനുളള വാന്‍ വാഗ്നര്‍ എന്ന പരസ്യകന്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി സമീപ പളളിയിലെ വൈദികന്‍ കോടതിയിലെത്തി.

നഗ്ന നിതംബത്തില്‍ ചിരിക്കുന്ന മുഖം ചിത്രീകരിച്ച വലിയൊരു പരസ്യബോര്‍ഡ്‌ സ്ഥാപിക്കാനുളള നീക്കത്തിനെതിരെയാണ്‌ റവ. നീല്‍ റോഡ്‌സ്‌ എന്ന വൈദികന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പരസ്യബോര്‍ഡ്‌ സ്ഥാപിക്കാനുദ്ദേശിച്ചതിനടുത്താണ്‌ നീല്‍ വൈദികനായ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നോമിനാഷനല്‍ ടൈംസ്‌ സ്‌ക്വയര്‍ പളളി സ്ഥിതി ചെയ്യുന്നത്‌.

പളളിയും, ബൈബിള്‍ പഠന സ്‌കൂളും ഡേ-കെയര്‍ സെന്ററും നിലകൊളളുന്ന കെട്ടിടങ്ങളുടെ ഇരുവശവുമാണ്‌ പരസ്യകമ്പനി വമ്പന്‍ പരസ്യബോര്‍ഡ്‌ തൂക്കാനുദേശിക്കുന്നത്‌. ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കാനുപയോഗിക്കുന്ന ടോയ്‌ലറ്റ്‌ സീറ്റിന്റെ പരസ്യബോര്‍ഡാണ്‌ വിവാദമായത്‌.

നിങ്ങള്‍ പളളിയിലേയ്‌ക്ക്‌ വരുന്നു. നിങ്ങളുടെ കണ്‍മുന്നില്‍ നഗ്നദേഹത്തിന്‍റെ ചിത്രം കാണുന്നു. അങ്ങനെയിരിക്കേ കണ്ണടയ്ക്കുന്പോള്‍ ദൈവത്തെ കാണാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുമെന്നാണ് അച്ചന്‍റെ ചോദ്യം.

ജൂലൈയ്‌ ഒന്നു മുതല്‍ 30 ദിവസം അതവിടെ സ്ഥാപിക്കാനായിരുന്നു കമ്പനിയുടെ ഉദ്ദേശം. എന്നാല്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് വൈദികന്‍ സുപ്രീം കോടതിയെ സമീപിച്ചതിനാല്‍ ബോര്‍ഡ് ഇതുവരെ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

പളളിയ്ക്കെതിരെ കോടതികയറാന്‍ താല്‍പര്യമില്ലെന്നാണ് വാന്‍ വാഗ്നര്‍ കന്പനിയുടെ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ഇത് ടൈംസ് സ്ക്വയറാണ്. ലോകത്തിന്‍റെ പരസ്യബോര്‍ഡ് തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം. ഈ വിശ്വത്തിന്‍റെ ഏറ്റവും വിവാദപരമായി ചില പരസ്യങ്ങളുടെ ഉറവിടമാണിവിടെയെന്ന് പളളിയധികൃതര്‍ ഓര്‍ക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+