Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ കാണാനെത്തി, ഹൃദയം സ്‌തംഭിച്ചു മരിച്ചു

ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ കൈപ്പുസ്‌തകത്തില്‍ നിന്നും അശ്ലീല ഭാഗങ്ങള്‍ നീക്കം ചെയ്യുന്നു.

പുസ്‌തകത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും പുസ്‌തകങ്ങള്‍ കത്തിച്ചുകളയുമെന്ന്‌ അധ്യാപകര്‍ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തതിനെത്തുടര്‍ന്നാണ്‌ സംസ്ഥാനസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്‌.

എതിര്‍പ്പിന്‌ കാരണമായ അശ്ലീല ഭാഗങ്ങള്‍ എടുത്തുകളയുന്നതിനൊപ്പം കുട്ടികള്‍ക്കായുള്ള പുസ്‌തകത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ എഴുതിച്ചേര്‍ത്തതിനെക്കുറിച്ച്‌ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്‌.

ഈപ്രശ്‌നമുന്നയിച്ച്‌ ചൊവ്വാഴ്‌ച വിധാന്‍ സഭയില്‍ കോണ്‍ഗ്രസ്‌, ബിജെപി, സമാജ്‌ വാദിപാര്‍ട്ടിയംഗങ്ങള്‍ ബഹളം വെച്ചിരുന്നു. യുനിസെഫിന്റെ സഹായത്തോടെ സംസ്ഥാന എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റിയും ദേശീയ എയ്‌ഡ്‌സ്‌ നിയന്ത്രണ സംഘടനയും ചേര്‍ന്നാണ്‌ കൈപ്പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.

ഹൈസ്‌കൂളിലും പ്ലസ്‌ ടു പ്ലസ്‌ വണ്‍ ക്ലാസുകളിലും പಠിയ്‌ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളില്‍ ലൈംഗികതയെക്കുറിച്ച്‌ സംസ്‌കാര ശൂന്യമായ ധാരണകളുണ്ടാക്കാന്‍ പോന്നതാണ്‌ പുസ്‌തകത്തിലെ ചില പ്രയോഗങ്ങളും ഭാഗങ്ങളുമെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌.

ഇത്‌ ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഒരു ആസൂത്രിത നീക്കമാണെന്നാണ്‌ രാഷ്ട്രീയ കകക്ഷികള്‍ പറയുന്നത്‌. ഇങ്ങനെ പോയാല്‍ എയ്‌ഡ്‌സിനെതിരായ ബോധവല്‍ക്കരണമെന്ന്‌ പറഞ്ഞ്‌ സ്‌കൂളുകളില്‍ നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലവും വിദൂരത്തിലല്ലെന്ന്‌ ബിജെപി നേതാവ്‌ ഓംപ്രകാശ്‌ സിംഗ്‌ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+