കേരളത്തില്‍ 5, 519 പേര്‍ക്ക് എയ്‌ഡ്‌സ് രോഗം
തിരുവനന്തപുരം: കേരളത്തില്‍ 5, 519 പേര്‍ക്ക് എയ്‌ഡ്‌സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി.
2005ല്‍ നടത്തിയ സര്‍വേയെ ഉദ്ധരിച്ചു കൊണ്‌ട് കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍ എച്ച്‌ഐവി പോസിറ്റീവാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പി.പി. അബ്‌ദുള്ളക്കുട്ടി എംഎല്‍എയുടെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആരോഗ്യവകുപ്പിന് കീഴില്‍ ഡോക്‌ടര്‍മാര്‍ക്കായി പരിശീലന പരിപാടികള്‍ നടത്താറുണ്ടെങ്കിലും എച്ച്‌ഐവി ചികത്സയ്‌ക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ നിലവിലില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 4000ത്തോളം ഡോക്‌ടര്‍മാര്‍ക്ക് എയ്‌ഡ്‌സ് ചികത്സയില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും എയ്‌ഡ്‌സിനെതിരെ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി സഭയ്‌ക്ക് ഉറപ്പ് നല്‍കി.












Click it and Unblock the Notifications