കാമുകിയെ കാണാനെത്തി, ഹൃദയം സ്‌തംഭിച്ചു മരിച്ചു
നേമം: രഹസ്യകാമുകിയെ കാണാനെത്തിയ കാമുകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആശാരിപ്പണിക്കാരനായ വേണുഗോപാല(45)ാണ് പ്രാവച്ചമ്പലത്തിലെ കാമുകിയുടെ വീട്ടില്‍ വച്ച് ഹൃദയസ്‌തംഭനം മൂലം മരിച്ചത്.
ചൊവ്വാഴ്‌ച ഉച്ചയോടെ കാമുകിയുടെ വീട്ടിലെത്തിയ വേണുഗോപാലാലിന് അവിടെ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാമുകിയുടെ വീട്ടിലേയ്‌ക്ക് തന്നെ തിരിച്ചുപോയി.
ഉറങ്ങാന്‍ കിടന്ന ഇയാള്‍ രാത്രി ഏഴുമണിയായിട്ടും ഉണരാത്തതിനെത്തുടര്‍ന്ന നോക്കിയപ്പോള്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications