Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍

കണ്ണൂര്‍ : എം.വി ദേവന്‍ പിണറായി വിജയനെതിരെ പ്രയോഗിച്ച ഭാഷ സാംസ്കാരിക- സാഹിത്യ പ്രവര്‍ത്തകര്‍ക്ക്‌ യോജിക്കാത്തതാണെന്നു സാഹിത്യ അക്കാദമി അധ്യക്ഷന്‍ എം. മുകുന്ദന്‍.

ദേവന്‍ മാഷ്‌ സംസ്കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണം. ഒരിക്കലും ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ പാടില്ലായിരുന്നു. ഞാന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്‌തിയാണ് അദ്ദേഹം- മുകുന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയിലെ എല്ലാപ്രശ്നങ്ങള്‍ക്കും പിണറായി വിജയനാണ്‌ കാരണം എന്ന രീതിയിലാണ്‌ മാധ്യമങ്ങളും മറ്റു കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്നത്‌. സിപിഎം വലിയ പാര്‍ട്ടിയാണ്‌. അതിനുണ്ടാകുന്ന അപജയത്തിനു എല്ലാവരും ഉത്തരവാദികളാണ്‌. പിണറായിയെ ഒറ്റതിരിച്ച്‌ അക്രമിക്കുന്നരീതി ശരിയല്ല.

എങ്കില്‍ പിണറായി മാധ്യമപ്രവര്‍ത്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ സാംസ്കാരിക പ്രവര്‍ത്തകരുടെ കാര്യം മാത്രമാണ്‌ താന്‍ പറഞ്ഞതെന്നായിരുന്നു മുകുന്ദന്റെ മറുപടി.

തലശേരിയില്‍ യു.പി ജയരാജന്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചതിനുശേഷമാണ്‌ മുകുന്ദന്‍ പിണറായി-ദേവന്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+