Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവന്‍റെ പേര് അസുരനെന്ന് മാറ്റിയിടണം

തിരുവനന്തപുരം: എം.വി ദേവന് ആ പേരിനേക്കാള്‍ അസുരന്‍ എന്ന പേരാണ്‌ ചേരുകയെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍. കടുത്ത ഹിന്ദു മൗലിക വാദിയും ഏഴാംതരം വര്‍ഗീയ വാദിയുമാണ്‌ ദേവനെന്നും മന്ത്രി ആരോപിച്ചു.

താനും പിണറായിയും ഓരിയിട്ട്‌ നടക്കുകയാണെന്നാണ്‌ ദേവന്‍ പറയുന്നത്‌. പടം വരച്ചാല്‍ വിവരം ഉണ്ടാകില്ല. ബസിന്‌ കല്ലെറിഞ്ഞാണ്‌ താന്‍ നേതാവായതെന്നാണ്‌ ദേവന്‍ പറയുന്നത്‌. താടി വെച്ചവരെല്ലാം ടാഗോറാകില്ല. കണ്ണട വെച്ചാല്‍ വിധുരരെ പോലെ ഉള്‍ക്കാഴ്ചയും ഉണ്ടാകണമെന്നില്ല.

കലാകാരന്‍മാര്‍ അധികം ആളുകളെ കുറ്റം പറയില്ല. കലയിലുണ്ടായ അപചയത്തിന്‌ ഉദാഹരണമാണ്‌ ചാതുര്‍വര്‍ണ വാദിയും ഫാസിസ്റ്റുകളുടെ ശബ്ദവുമുള്ള ദേവന്‍. കലാകാരന്‍ എന്ന നിലയിലല്ലാതെ എന്ത്‌ വിവരമാണ്‌ അയാള്‍ക്കുള്ളത്‌. നായ്ക്കളുടെ വില പോലും അയാള്‍ക്കില്ല-മന്ത്രി പറഞ്ഞു.

എറണാകുളം കേന്ദ്രമായുള്ള കള്ളപ്പണക്കാരുടെയും വനം കൊള്ളക്കാരുടെയും മാഫിയയിലെ അംഗമാണ്‌ ദേവന്‍. രാജ്യാന്തര ബന്ധങ്ങളാണ്‌ ഈ മാഫിയയ്ക്കുള്ളത്. ദേവനും മറ്റും പണം വാങ്ങുന്നുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ ക്രിമിനലുകളുടെ സ്വാധീനവലയത്തിലാണ്‌ ഇവരെന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇവരില്‍ നിന്നുണ്ടാകുന്നത്‌. വി.എസിനെ തയ്യല്‍ക്കാരന്‍ എന്നൊക്കെ പറഞ്ഞ ദേവന്‍ വായില്‍ വെള്ളിക്കരണ്ടിയുമായാണോ ജനിച്ചത്‌-മന്ത്രി ചോദിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+