ഫോണ്‍വിളിയിലും വി.എസ് തന്നെ മുഖ്യന്‍
തിരുവനന്തപുരം: മന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്ന ഫോണ്‍ ബില്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്.
മുഖ്യമന്ത്രിയ്‌ക്ക് തൊട്ടുപിറകില്‍ തന്നെ വിദ്യാഭ്യാസ മന്ത്രിയായ എം.എ ബേബി സ്ഥാനം പിടിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന ടി.യു കുരുവിളയാണ് ഫോണ്‍ വിളിയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നത്.
ഏപ്രില്‍ 30 വരെ വി.എസ് വിളിച്ചത് നാല് ലക്ഷത്തില്‍ പരം രൂപയുടെ കോളുകളാണ്. കൃത്യമായി പറഞ്ഞാല്‍ 4,69, 195 രൂപ. ഇതില്‍ 2,85,911 രൂപ ഓഫിസ് ഫോണിനും 1,56,934 രൂപ വീട്ടിലെ ഫോണിനും 26, 350 രൂപ മൊബൈല്‍ ഫോണിനുമാണ്.
എല്ലാ മന്ത്രിമാരും കൂടി വിളിച്ചത് 31,42,963 രൂപയുടെ കോളുകളാണ്. എം.എ ബേബിയ്ക്ക് 2,15468 രൂപയുടെ ഫോണ്‍ ബില്ലാണുളളത്. കുരുവിളയുടെ വക 91,238 രൂപയാണ്.
മറ്റു മന്ത്രിമാരുടെ ഫോണ്‍ നിരക്ക് ഇപ്രകാരമാണ്: എന്‍.കെ പ്രേമചന്ദ്രന്‍-1,92,939, എം. വിജയകുമാര്‍-1,85,375, പി.കെ ഗുരുദാസന്‍ 1,70,659, പി.കെ ശ്രീമതി-1,62,806, എ.കെ ബാലന്‍-1,53,699, കോടിയേരി ബാലകൃഷ്‌ണന്‍-1,55,418, ബിനോയ് വിശ്വം-1,51,721, കെ.പി. രാജേന്ദ്രന്‍-1,50,823, എളമരം കരീം-1,43,782, തോമസ് ഐസക്-1,43,054, എസ്. ശര്‍മ-1,39,239, പാലോളി മുഹമ്മദ്‌കുട്ടി- 1,25,340, സി.ദിവാകരന്‍-1,22,059, മാത്യു ടി. തോമസ്-1,11,068, ജി. സുധാകരന്‍- 1,05,327, മുല്ലക്കര രത്‌നാകരന്‍ 1,01,610.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയ്‌ക്ക് 2,15,398 രൂപയാണ് ഫോണ്‍ ബില്‍. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ ഫോണ്‍ ബില്‍ ആകെ 4,37,121 രൂപയാണ്.
അതിഥി സല്‍ക്കാരത്തിന് 13,11,312 രൂപയാണ് മന്ത്രിമാര്‍ക്കു ചെലവായത്. യാത്രപ്പടി 63,17,372 രൂപയും. വിമാനയാത്രയ്‌ക്ക് 24,31,369 രൂപയാണ് മന്ത്രിമാരുടെ ചെലവ്.












Click it and Unblock the Notifications