കാമുകിയെ കാണാനെത്തി, ഹൃദയം സ്‌തംഭിച്ചു മരിച്ചു
ലണ്ടന്‍: തന്റെ വിവാഹദിനം തന്നെ ഭര്‍ത്താവിന്റെ തലയ്ക്കിട്ട് കൂര്‍ത്ത ഷൂ കൊണ്ട് ഒന്ന് വീക്കേണ്ടി വരുമെന്ന് തെരേസാ ബ്രൗണ്‍(33) ഒരിക്കലും ചിന്തിച്ചിരിക്കില്ല. എന്നാല്‍ സംഭവിച്ചത് അതാണ്.
ഫലമോ, വിവാഹത്തിന്റെ പ്രഥമ ആഴ്‌ച തന്നെ ജയിലില്‍ കഴിച്ചുകൂട്ടാനായിരുന്നു തെരേസയുടെ യോഗം. മുറിവേറ്റ തലയുമായി കഴിച്ചുകൂട്ടാനായിരുന്നു തെരേസയുടെ ഭര്‍ത്താവിന്‍റെ യോഗം. മാര്‍ക്ക് അല്ലര്‍ടണ്‍ എന്ന നാല്പതുക്കാരനാണ് ആ ഹതഭാഗ്യനായ ഭര്‍ത്താവ്.
ഇവരുടെ സല്‍ക്കാരത്തിനിടെയാണ് സംഭവബഹുലമായ രംഗങ്ങള്‍ അരങ്ങേറിയത്. ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹസല്‍ക്കാര ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.
ഹോട്ടലിന്റെ താഴെത്തെ നിലയില്‍ സല്‍ക്കാരചടങ്ങുകള്‍ പൊടിപൊടിക്കുമ്പോള്‍ മുകളിലെ നിലയില്‍ തെരേസയും ഭര്‍ത്താവ് മാര്‍ക്ക് അല്ലര്‍ടണും തമ്മില്‍ ഗംഭീര വഴക്കായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാര്‍ക്കിന്റെ അഭിഭാഷകന്‍ കാണുന്നത് ചോരയൊലിക്കുന്ന തലയില്‍ ടവ്വല്‍ അമര്‍ത്തിപിടിച്ചിരിക്കുന്ന മാര്‍ക്കിനെയാണ്. കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യ തന്നെ സ്റ്റില്ലേറ്റോ ഹീല്‍ ഷൂ ഉപയോഗിച്ച് തലയ്‌ക്കടിച്ചുവെന്നായിരുന്നു മാര്‍ക്കിന്റെ ദയനീയ മറുപടി.
പോലീസ് എത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ തകര്‍ന്ന കണ്ണാടിച്ചില്ലുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന മാര്‍ക്കിനെയാണ് കണ്ടത്. ചില കാര്യങ്ങളെ ചൊല്ലി ഭാര്യയും താനുമായി വഴക്കുണ്ടായെന്നാണ് പോലീസിനോട് മാര്‍ക്ക് പറഞ്ഞത്.
വാക്കുതര്‍ക്കത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് അത് കയ്യാങ്കളിയിലെത്തി. ഇരുവരും കൈയില്‍ തടഞ്ഞതെല്ലാം എടുത്ത് പരസ്‌പരം ഏറു തുടങ്ങി. അതിനിടെ ഭാര്യയെ തടഞ്ഞപ്പോഴാണ് തെരേസ ഷൂ ഊരി അടിച്ചതെന്ന് മാര്‍ക്ക് പറഞ്ഞു.
സംഭവമിങ്ങനെയൊക്കെയാണെങ്കിലും ഇരുവരും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും തെരേസ കൗണ്‍സിലിങിന് വിധേയയായെന്നും ബ്രൗണിന്റെ അഭിഭാഷകനായ അലന്‍ ടൗണ്‍സെന്റ് പറഞ്ഞു. എന്തായാലും മര്‍ദ്ദനകുറ്റം ചുമത്തി പോലീസ് തെരേസക്കെതിരെ കേസ്സെടുത്തുവെങ്കിലും പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.












Click it and Unblock the Notifications