Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി കോഴ: തെളിവുകളും പരാതിയുമില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പണമിടപാട് സ്ഥാപനമായ ലിസില്‍ നിന്നും ഒരുകോടിരൂപ കോഴവാങ്ങിയ കേസില്‍ ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാലിനെതിരെ കേസ്‌ രജിസ്റ്റര്‍ചെയ്യാന്‍ കഴിയില്ലെന്ന്‌ റിപ്പോര്‍ട്ട് .

കേസ്‌ അന്വേഷണം നടത്തിയ നാര്‍കോട്ടിക്‌ സെല്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ സാംക്രിസ്റ്റി ഡാനിയല്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് വേണുഗോപാലിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കോഴവാങ്ങിയ ആളെയോ നല്‍കിയ ആളെയോകുറിച്ച്‌ ഒരു തെളിവും കണ്ടെത്താനാകാതായതോടെയാണ്‌ ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ലിസില്‍നിന്ന്‌ വേണുഗോപാല്‍ ഒരുകോടിരൂപ കോഴവാങ്ങിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ അന്വേഷണം നടന്നത്‌. ലിസ്‌ ചെയര്‍മാന്‍ പി.വി. ചാക്കോയില്‍നിന്ന്‌ വേണുഗോപാല്‍ പണം വാങ്ങിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ ഏബ്രഹാം പറഞ്ഞു.

പരാതിയും പരാതിക്കാരനും ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താനാവില്ലെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിസിന്റെ അക്കൗണ്ടില്‍നിന്ന്‌ വേണുഗോപാലിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണം എത്തിയിട്ടില്ല.

അന്വഷണവുമായി ബന്ധപ്പെട്ട് 12പേരെ ചോദ്യംചെയ്തു. കോഴസംഭവത്തെക്കുറിച്ച്‌ ഇവരില്‍നിന്ന്‌ തെളിവൊന്നും കിട്ടിയില്ല.

അസി. കമ്മീഷണര്‍ സാംക്രിസ്റ്റിഡാനിയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഒരാഴ്ചകൊണ്ട്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അതിനിടെ കേസ്‌സംബന്ധിച്ച്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ തിരുവനന്തപുരം നിയമസഹായവേദി വ്യാഴാഴ്ച പരാതിനല്‍കും.

അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ നിരസിച്ച്‌ നിക്ഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പരാതി നല്‍കുന്നതെന്ന്‌ സംഘടനയുടെ ചെയര്‍മാന്‍ അഡ്വ. സ്റ്റീഫന്‍ റൊസാരിയോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+