അഭയ കേസ്: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്
ട്രിപ്പോളി: ലിബിയയിലെ ബെങ്കാസി ആസ്പത്രിയിലെ 438 കുട്ടികള്‍ക്ക് രക്തം നല്‍കി എച്ച്‌ഐവി. ബാധിതരാക്കിയ അഞ്ചു ബള്‍ഗേറിയന്‍ നഴ്‌സുമാരുടെയും പലസ്തീന്‍ ഡോക്ടറുടെയും വധശിക്ഷ ലിബിയന്‍ സുപ്രീംകോടതി ശരിവെച്ചു.
1998-ലാണ് എച്ച്‌ഐവി രോഗാണു അടങ്ങിയ രക്തം നല്‍കി ഇവര്‍ കുട്ടികളെ രോഗബാധിതരാക്കിയത്. എച്ച്‌ഐവി ബാധിച്ച കുട്ടികളില്‍ 56 പേര്‍ ഇതുവരെ മരിച്ചു.
ഡോക്ടറും നഴ്‌സുമാരും കുറ്റക്കാരാണെന്ന് 2004-ല്‍ ലിബിയ കണ്ടെത്തിയിരുന്നു. ആ വര്‍ഷം തന്നെ അവരെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ 2005-ല്‍ ലിബിയന്‍ സുപ്രീംകോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടു.
2006-ല്‍ ഇവര്‍ക്ക് വീണ്ടും വധശിക്ഷ വിധിച്ചു. 2007-ല്‍ ഇവര്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇവരുടെ ശിക്ഷ റദ്ദാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ലിബിയയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായെത്തിയ ഗദ്ദാഫി ഫൗണ്ടേഷന്‍ രോഗബാധിതരായ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കാന്‍ ഉടമ്പടിയായെന്നും വാര്‍ത്തയുണ്ട്.
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തടവിലാക്കിയത് അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിയായ ഡോ. അഷ്‌റഫ് അഹമ്മദ് ജൂമയും അഞ്ച് നഴ്സുമാരും 1999 ഫെബ്രുവരിമുതല്‍ ജയിലിലാണ്.
ആറു പ്രതികളും കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു. പക്ഷേ, കടുത്ത പീഡനത്തിന്റെ സമ്മര്‍ദംമൂലമായിരുന്നു ഇതെന്നാണു നഴ്സുമാര്‍ കോടതിയെ അറിയിച്ചത്.
ഇവരുടെ വധശിക്ഷ സുപ്രീംകോടതിയും അംഗീകരിച്ചതോടെ എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യമാവുകയാണ്












Click it and Unblock the Notifications