Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്

ലണ്ടന്‍: അല്‍ ഖ്വയ്‌ദ നേതാവ്‌ ബിന്‍ ലാദന്റെ 21 കാരന്‍ മകന്‌ ബ്രിട്ടനില്‍ നിന്നുള്ള 51കാരി വധു.

ലാദന്റെ മകനായ ഉമര്‍ ബിന്‍ ലാദനാണ്‌ ബ്രിട്ടീഷുകാരി ജെയിന്‍ ഫെലിക്‌സ്‌ ബ്രൗണിയെ വിവാഹം ചെയ്‌തത്‌. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ മോള്‍ട്ടന്‍ ചെഷയറില്‍ നിന്നുള്ള ജെയിനും സൗദി അറേബ്യയില്‍ താമസിയ്‌ക്കുന്ന ഉമറും ഈജിപ്‌തില്‍ വെച്ചാണ്‌ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്‌തത്‌.

ഈജിപ്‌തില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ജെയിന്‍. ഈജിപ്‌തിലെ ഗ്രേറ്റ്‌ പിരമിഡിന്‌ സമീപം കുതിരസവാരി നടത്തുന്നതിനിടിയലാണത്രേ ഇരുവരും ആദ്യമായി കണ്ടത്‌. ഒരു ദിവസം ഒഴിവുദിവസം ചിലവിട്ടശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

ഈജിപ്‌തില്‍ വെച്ച്‌ എല്ലാ ഇസ്ലാമിക ആചാരങ്ങളോടും കൂടിയാണ്‌ ഇരുവരും വിവാഹിതരായത്‌.വിവാഹത്തിന്‌ശേഷം ജെയിന്‍ സെയ്‌ന മുഹമ്മദ്‌ എന്ന്‌ പേരും മാറ്റിക്കഴിഞ്ഞു. ഇപ്പോള്‍ വിവാഹത്തിന്‌ നിയമസാധുത ലഭിക്കാനായി റിയാദിലെ അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്‌. ഒപ്പം ഒമറിന്‌ ബ്രിട്ടനിലേയ്‌ക്ക്‌ വിസ ലഭിയ്‌ക്കാനും ജെയിന്‍ ശ്രമിയ്‌ക്കുന്നുണ്ട്‌.

ജെയിന്‍ ഇതിന്‌ മുമ്പ്‌ അഞ്ചുതവണ വിവാഹം ചെയ്‌തിട്ടുണ്ട്‌. ഇതിലെല്ലാം കൂടി ഇവര്‍ക്ക്‌ മുന്ന്‌ ആണ്‍കുട്ടികളും അഞ്ച്‌ പേരക്കുട്ടികളുമുണ്ട്‌. റിസോര്‍ട്ടുകളും, എയര്‍ക്രാഫ്‌റ്റ്‌ ബിസിനസുമുള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ക്കുടമയാണ്‌ ജെയിന്‍. ഒമര്‍ ആകട്ടെ ജിദ്ദയില്‍ ഇരുമ്പു വ്യവസായം നടത്തുകയാണ്‌.

ഇതുവരെ വിവാഹക്കാര്യം രഹസ്യമാക്കിവെച്ചെങ്കിലും ഏതൊരു സ്‌ത്രീയെയും പോലെ ഈ വിവാഹ ബന്ധത്തില്‍ താന്‍ സന്തോഷവതിയാണെന്നും ജെയിന്‍ പറയുന്നു.

ഒരുപക്ഷേ ലാദന്റെ മകനെ ഭര്‍ത്താവായി സ്വീകരിച്ചുവെന്ന പേരില്‍ ലോകം എന്നെ കുറ്റപ്പെടുത്തിയേയ്‌ക്കും പക്ഷേ ഞാന്‍ അച്ഛനെയല്ല മകനെയാണ്‌ വിവാഹം ചെയ്‌തത്‌. എന്നെ സംബന്ധിച്ച്‌ ഒമര്‍ ലാദന്റെ മകനല്ല എന്റെ ഭര്‍ത്താവാണ്‌- ജെയിന്‍ വ്യക്തമാക്കി.

ഒമറിന്‌ മറ്റൊരു ഭാര്യയും മകനുമുണ്ടെന്ന്‌ അറിവോടെയാണ്‌ ജെയിന്‍ വിവാഹത്തിന്‌ സമ്മതിച്ചത്‌. ഭര്‍ത്താവിന്റെ ആദ്യഭാര്യയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അവര്‍ക്കിതില്‍ സന്തോഷമാണെന്നും ജെയിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+