Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരാട്ടിനും ദേശാഭിമാനിയില്‍ എഡിറ്റിംഗ്

ബീജിംഗ് (ചൈന): ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യന്‌ തന്റെ മൂന്നില്‍ രണ്ടുഭാഗംമാത്രം നീളമുള്ള വധു.

ഏഴടി ഒന്‍പത്‌ ഇഞ്ച്‌ ഉയരമുള്ള അമ്പത്തിയാറുകാരനായ ബാവോ ക്‌സിഷുന്‍ ആണ്‌ തന്റെ മൂന്നില്‍ രണ്ടുഭാഗംമാത്രം നീളവും പകുതി പ്രായവുമുള്ള ക്‌സിയാ ഷുജ്വാനെ വിവാഹം ചെയ്‌തത്‌‌ അഞ്ചടി ആറിഞ്ച്‌ ഉയരമുള്ള വധുവിന്‌ 29 വയസ്സാണ്‌ പ്രായം. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഈ നീളത്തില്‍ ഭ്രമിച്ചാണ്‌ ക്‌സിയാ ക്‌സിഷുന്റെ ജീവിതത്തിലെത്തിയത്‌.

ലോകത്തിലെ ഏറ്റവും നീളംകൂടിയ ക്‌സിഷുന്‍ ചൈനയിലെ മംഗോളിയന്‍ വംശജനാണ്‌. എര്‍ദോസ്‌ നഗരത്തിലെ ജെന്‍ഗിസ്‌ ഖാന്‍ റിസോട്ടില്‍ പരമ്പരാഗത ഒട്ടകവണ്ടിയിലെത്തിയാണ്‌ ക്‌സിഷുന്‍ വിവാഹിതനായത്‌.

വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളുണ്ടാവുകയാണെങ്കില്‍ അവര്‍ക്ക്‌ 1.8നും 1.9 മീറ്ററിനുമിടയില്‍ നീളമുണ്ടാകുമെന്നും അങ്ങനെയാണെങ്കില്‍ അവര്‍ക്ക്‌ ബാസ്‌കറ്റ്‌ബോള്‍ കളിയ്‌ക്കാന്‍ കഴിയുമെന്നും ക്‌സിഷുന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ്‌ ക്‌സിഷുന്‍ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയത്‌. രണ്ട്‌ മില്ലീമീറ്ററിന്‌ മുന്‍ റക്കോര്‍ഡ്‌ ഉടമയെ പിന്തള്ളിയാണ്‌ ഇദ്ദേഹം ലോകത്തിലെ ഏറ്റവും നീളംകൂടിയവ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കിയത്‌.

പതിനാറ്‌ വയസ്സുവരെ സാധാരണ നീളംമാത്രമുണ്ടായിരുന്ന ക്‌സിഷുന്‍ പിന്നീടാണ്‌ അസാധാരണമായി നീളാന്‍ തുടങ്ങിയത്‌. ഇതിന്റെ കാരണമെന്താണെന്ന്‌ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഏഴുവര്‍ഷം മുമ്പാണ്‌ ഇപ്പോഴത്തെ 7അടി 6ഇഞ്ചില്‍ ഇദ്ദേഹത്തിന്റെ വളര്‍ച്ച അവസാനിച്ചത്‌.

ഒരു വധുവിനെക്കിട്ടാനായി ക്‌സിഷുന്‍ ലോകം മുഴുവനും വിവാഹ പരസ്യംനല്‍കിയിരുന്നു. പക്ഷേ അവസാനം സ്വന്തം ദേശത്തുനിന്നുതന്നെ വധുവിന്‌ കിട്ടുകയായിരുന്നു. നിയമപരമായി മാര്‍ച്ചില്‍ വിവാഹിതരായ ഇവര്‍ പരമ്പരാഗത മംഗോളിയന്‍ ചടങ്ങുകള്‍ പ്രകാരം വ്യാഴാഴ്‌ച ഒരിക്കല്‍ക്കൂടി വിവാഹിതരാവുകയായിരുന്നു. പതിനഞ്ചോളം കമ്പനികള്‍ ചേര്‍ന്നാണ്‌ വിവാഹച്ചടങ്ങുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+