അഭയ കേസ്: മോഷ്ടാവുമായെത്തി കോണ്‍വെന്‍റില്‍ തെളിവെടുപ്പ്
ഗോവ: ചെയ്‌തുപോയ പാപങ്ങളെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്നുണ്ടോ? തെറ്റ് ഏറ്റുപറഞ്ഞ് കുന്പസരിയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിനി വൈകിയ്‌ക്കേണ്ട, ഗോവയ്‌ക്കു തിരിക്കാം .
കുന്പസാരത്തിന് മാത്രമായി ഇവിടെ ഒരു പള്ളി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പനാജിയില്‍ നിന്നും പത്തുകിലോമീറ്റര്‍ മാറിയാണ് കന്പസാരത്തിനായുള്ള പള്ളി തയ്യാറാക്കിയിരിക്കുന്നത്.
ഇവിടെ കുന്പസരിക്കാനായി ദീര്‍ഘനേരം ക്യൂനില്‍ക്കേണ്ടതില്ല. മാത്രവുമല്ല രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണിവരെ നിങ്ങളുടെ കുന്പസാരത്തിന് ചെവിയോര്‍ക്കാന്‍ ഇവിടെ വൈദികനും തയ്യാറാണ്.
ഓരോവര്‍ഷവും കുന്പസാരിക്കാനായി എത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണ്. പത്തു വൈദികരാണ് കുന്പസാരച്ചടങ്ങിന് വേണ്ടി മാത്രമായി രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥലം തയ്യാറാക്കുകയെന്ന ആശയം ഉണ്ടായത്.
ഇവിടെ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യമുണ്ട്. ഏഷ്യയിലെ തന്നെ ആദ്യത്തെ കുന്പസാരപ്പള്ളി(റികണ്‍സിലിയേഷന്‍ ചാപ്പല്‍) ആണിത്- വൈദിനായ ടോണി ഫെര്‍ണാണ്ടസ് പറയുന്നു.
ബൈബിളിലെ സംഭവങ്ങളും വാചകങ്ങളും കുറ്റമേറ്റുപറയുന്ന പാപികളും ജീസസും തമ്മിലുണ്ടാകുന്ന ബന്ധവുമെല്ലാം പള്ളിയുടെ ചുവരുകളില്‍ ആലേഖനം ചെയ്‌തിരിക്കുന്നു. ഒപ്പം പാപികളുടെ മനസ്സ് കുളിര്‍പ്പിച്ച് ഭക്തിസാന്ദ്രമാക്കാനായി സംഗീതവും ഉപയോഗപ്പെടുത്തുന്നു.
തെറ്റുചെയ്‌തവര്‍ക്ക് കുന്പസരിക്കാന്‍ ഇത് വളരെ നല്ല ഒരു സ്ഥലമാണ്. ഇവിടത്തെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന വചനങ്ങള്‍ വായിക്കുമ്പോള്‍ത്തന്നെ ചെയ്‌തുപോയ തെറ്റുകളില്‍ നമ്മള്‍ പശ്ചാത്തപിയ്‌ക്കും- പള്ളിയിലെത്തിയ ഒരു വിശ്വാസി പറയുന്നു












Click it and Unblock the Notifications