കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി പണമിടപാട് : വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ബീഹാറുകാരനായ രാം കിഷനെ പരിചയപ്പെടുമ്പോള്‍ നേടാന്‍ കഴിയാത്തതായി ഈ ലോകത്ത്‌ ഒന്നുമില്ലെന്ന പറഞ്ഞുപതിഞ്ഞ വാചകം ഓര്‍ത്തുപോകാതിരിക്കില്ല. ഒപ്പം കിഷന്റെ കഴിവില്‍ നമ്മള്‍ അത്ഭുതപ്പെടുകയും ചെയ്യും.

ബീഹാറിലെ ഒന്നാം കിട കാര്‍ മെക്കാനിക്കുകളില്‍ ഒരാളാണ്‌ കിഷന്‍. അതിന്‌ മുമ്പ്‌ മറ്റൊരു കാര്യം, വടക്കന്‍ ബീഹാറിലെ ബിര്‍പുര്‍ നഗരവാസിയായ കിഷന്‍ ജന്മനാ അന്ധനാണ്‌. ഈ അന്ധതയെ തോല്‌പിച്ചുകൊണ്ടാണ്‌ കാറുകളില്‍ തൊട്ടാല്‍ അതിന്റെ പ്രശ്‌നമെന്തെന്നറിയാനുള്ള കഴിവ്‌ കിഷന്‍ സ്വയം വളര്‍ത്തിയെടുത്തത്‌.

ഒരിക്കലും തന്റെ ജോലിക്കിടയില്‍ അന്ധത ഒരു തടസ്സമായിട്ടില്ലെന്നും കിഷന്‍പറയുന്നു. കിഷന്‌ ഒന്നും കാണാന്‍ കഴിയില്ല. പക്ഷേ വാഹനങ്ങള്‍ തൊട്ടാലറിയാം അവയുടെ പ്രശ്‌നം എന്താണെന്ന്‌. ഒരു തവണ താന്‍ ശരിപ്പെടുത്തിക്കൊടുത്ത കാര്‍ രണ്ടാംവട്ടവും തന്റെ മുന്നിലെത്തിയാല്‍ കിഷന്‍ കൃത്യമായി അതുമനസ്സിലാക്കുകയും ആരുടെ വാഹനമാണതെന്ന്‌ പറയുകയും ചെയ്യും.

സ്‌കൂളില്‍ പಠിക്കേണ്ടസമയം മുഴുവന്‍ കിഷന്‍ മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളിലാണത്രേ ചെലവഴിച്ചത്‌. അങ്ങനെ ക്രമേണ വാഹനങ്ങളുടെ കേടുപാടുകള്‍ മനസ്സിലാക്കാനും അവ ശരിപ്പെടുത്തിയെടുക്കാനും പಠിയ്‌ക്കുകയായിരുന്നു. കാറുകളും ജീപ്പുകളുമാണ്‌ കിഷന്റെ തട്ടകത്തിലെ പ്രധാന വാഹനങ്ങള്‍.

വര്‍ക്ക്‌ഷോപ്പിലെത്തുന്ന എല്ലാ വാഹനഉടമകള്‍ക്കും കിഷന്‍ പ്രിയ്യപ്പെട്ടവനാകുന്നു. സ്വന്തം പരിശ്രമം കൊണ്ടുമാത്രമാണ്‌ കിഷന്‍ ഈ നിലയിലെത്തിയതെന്ന്‌ എല്ലാവരും പ്രശംസിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കല്യാണത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ കിഷന്‍ നിശബ്ദനാകുന്നു. എന്നിട്ട്‌ ചോദിക്കുന്നു. എന്നെ വിവാഹം ചെയ്യാന്‍ആരു തയ്യാറാകും?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X