Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: മോഷ്ടാവുമായെത്തി കോണ്‍വെന്‍റില്‍ തെളിവെടുപ്പ്

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സിബിഐസംഘം വീണ്ടും പയസ്‌ ടെന്ത്‌ കോണ്‍വെന്റിലെത്തി തെളിവെടുപ്പു നടത്തി.

മോഷണം നടത്തിയ കുമാരനല്ലൂര്‍ സ്വദേശി രാജുവുമായാണ് വ്യാഴാഴ്ച പൊലീസ് കോണ്‍വെന്‍റില്‍ എത്തിയത്. അഭയയുടെ മരണത്തിന്‌, അടയ്ക്ക എന്ന പേരില്‍ അറിയപ്പെടുന്ന രാജു കാരണക്കാരനാകാമെന്ന്‌ കേരള പോലീസിലെ ക്രൈം സ്ക്വാഡ് അംഗമായിരുന്ന ജോയി വെളിപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച മൂന്നുമണിയോടെയാണ്‌ സിബിഐ എസ്‌.പി. ആര്‍.എം കൃഷ്ണ, ഡിവൈഎസ്‌പി ആര്‍.എല്‍ അഗര്‍വാള്‍ എന്നിവരടങ്ങുന്ന സംഘം പയസ്‌ ടെന്ത്‌ കോണ്‍വെന്റില്‍ തെളിവെടുപ്പിനെത്തിയത്‌.

ചെന്പുകന്പി മോഷ്ടിക്കാന്‍ കോണ്‍വെന്‍റിന്‍റെ മുകളില്‍ കയറിയ രീതി സിബിഐ ഇയാളില്‍നിന്ന്‌ ആരാഞ്ഞു. ടെറസില്‍ കയറിയ രീതിയും രാജു സിബിഐ സംഘത്തിന്‌ കാണിച്ചുക്കൊടുത്തു.

അഭയ ഉപയോഗിച്ചിരുന്ന മുറിയും മോഷ്ടാവ്‌ ഉള്ളില്‍ക്കടന്ന വഴിയും അഭയ മരിച്ചുകിടന്ന കിണറിന്‍പരിസരവും സിബിഐ സംഘം പരിശോധിച്ചു.

അഭയക്കേസ്‌ അന്വേഷണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരാളെയുംകൊണ്ട്‌ അന്വേഷണ സംഘം തെളിവെടുപ്പു നടത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+