Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി പണമിടപാട് : വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ദേശാഭിമാനി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ ധനകാര്യ സ്ഥാപനമായ ലിസില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങി എന്ന ആരോപണവും ലോട്ടറി രാജാവ്‌ സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി രണ്ടു കോടി രൂപ ബോണ്ടായി വാങ്ങിയെന്ന ആരോപണവും വിജിലന്‍സ്‌ അന്വേഷിക്കും.

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്‌ കോടതി ജഡ്ജി കെ. ശശിധരന്‍ നായരാണ് രണ്ട് ആരോപണങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ലോട്ടറി രാജാവ്‌ സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി രണ്ടു കോടി രൂപ സംഭാവനയായി വാങ്ങിയത്‌ അഴിമതിയായതിനാല്‍ ജനറല്‍ മാനേജര്‍ ഇ.പി. ജയരാജനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്.

പണമിടപാടുകള്‍ വിജിലന്‍സ്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ്‌ പി.എ.റഹിമാണ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

കോടതി നേരിട്ട്‌ കേസെടുത്ത്‌ തെളിവെടുക്കണോ അതോ ഇത്‌ പൊലീസിനെക്കൊണ്ട്‌ അന്വേഷിപ്പിക്കണോ എന്ന കാര്യം പരിഗണിച്ച ശേഷമാണ്‌ കേസ്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ ഡയറക്ടറോട്‌ കോടതി നിര്‍ദ്ദേശിച്ചത്.

ഈ ആരോപണങ്ങളില്‍ പൊലീസ്‌ അന്വേഷണം തുടരുകയാണെന്ന്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയമസഭയില്‍ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നാണ്‌ പ്രതിപക്ഷം ആരോപിച്ചത്‌.

വിജിലന്‍സ്‌ തന്നെ ഈ ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന കോടതി ഉത്തരവോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പുറത്തു കൊണ്ടു വരുന്നതിനുള്ള സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌. ഇതോടെ പാര്‍ട്ടിക്കുള്ളിലെ അന്വേഷണ തലത്തില്‍ നിന്നും ഈ ആരോപണങ്ങളുടെ അന്വേഷണം പൊതു തലത്തിലേക്ക്‌ എത്തുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+