ക്യൂബാ മുകുന്ദനെ കാണാന്‍ വി.എസ് എത്തി
തിരുവനന്തപുരം: ക്യൂബാ മുകുന്ദന്‍ എന്ന കമ്മ്യുണിസ്റ്റുകാരനെ കാണാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെത്തി.
തിരുവനന്തപുരം കൃപാ തീയേറ്ററിലാണ് ശ്രീനിവാസിന്‍ പ്രമുഖ വേഷത്തിലഭിനയിക്കുന്ന ലാല്‍ജോസിന്റെ അറബിക്കഥ കാണാന്‍ മുഖ്യമന്ത്രിയെത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുകയും പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു നില്‍കുകയും ചെയ്യുന്ന അറബിക്കഥ കാണാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാലിനൊപ്പമാണ് വി.എസ്. തീയേറ്ററിലെത്തിയത്.
സ്വന്തം തീരുമാന പ്രകാരമാണ് അറബിക്കഥ കാണാന്‍ വി.എസ്. എത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഫസ്റ്റ് ഷോ യ്ക്ക് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് അദ്ദേഹം തീയേറ്ററിലെത്തി. വി.എസ്. എത്തുന്നതു പ്രമാണിച്ച് സുരക്ഷയും ശക്‌തമാക്കിയിരുന്നു.
സ്ഥാനമാനങ്ങള്‍ക്കും പണത്തിനുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വഞ്ചിക്കുന്നവരുടെയും പ്രത്യയശാസ്‌ത്രത്തെ ഒരു സാഹചര്യത്തിലും കൈവിടാതിരിക്കുകയും ചെയ്യുന്ന രണ്ടു തരത്തിലുള്ള കമ്യൂണിസ്റ്റുകാരുടെ കഥയാണ് അറബിക്കഥ പറയുന്നത്.
സിനിമ കണ്ടിറങ്ങിയ വി.എസ്. സിനിമ കൊള്ളാം എന്നു മാത്രമാണ് പ്രതികരിച്ചത്. അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എയും കുട്ടി അഹമ്മദ് കുട്ടി എംഎല്‍എയും സിനിമ കാണാനെത്തിയിരുന്നു.












Click it and Unblock the Notifications