അഭയ കേസ്: വൈദികനെ ചോദ്യം ചെയ്തു
കോട്ടയം: അഭയകേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഒരു വൈദികനെയും കോട്ടയം മെഡിക്കല്‍ കോളെജ് ജീവനക്കാരിയെയും ചോദ്യംചെയ്തു.
അഭയയുടെ മൃതദേഹം അടക്കുന്നസമയത്ത് അരീക്കര പള്ളിയിലെ വികാരിയായിരുന്ന ഫാ. ജോസ് ചാഴികാടിനെയും മെഡിക്കല്‍ കോളേജില്‍ അഭയയുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്പോള്‍ ജോലിചെയ്തിരുന്ന ജീവനക്കാരിയെയുമാണ് വെള്ളിയാഴ്ച ചോദ്യംചെയ്തത്.
മുന്പ് കേസ് അന്വേഷിച്ചിരുന്ന സിബിഐ സംഘവും ഇവരെ ചോദ്യംചെയ്തിരുന്നു.
ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ കുറിച്ച് വിവരം നല്‍കാമെന്ന വാഗ്ദാനവുമായി അഭയയുടെ അച്ഛന് നിരന്തരം ഫോണ്‍സന്ദേശം വരുന്നതായി വിവിരം.












Click it and Unblock the Notifications