അഭയയുടെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തയാള്‍ കസ്റ്റഡിയില്‍
കോട്ടയം: കൊലപാതകത്തെക്കുറിച്ചുള്ള തെളിവുകള്‍ തരാമെന്നു പറഞ്ഞ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ വീട്ടിലേയ്ക്ക് നിരന്തരം ഫോണ്‍ ചെയ്തിരുന്നയാളെ കസ്റ്റഡിയിലെടുത്തു.
ഉഴവൂര്‍ സ്വദേശി ശ്രീധരനെയാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.
അഭയയുടെ മാതാപിതാക്കളെ നിരന്തരം ഫോണ്‍ ചെയ്യുകയും കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് ഇയാള്‍ പലവട്ടം പറയുകയും ചെയ്തിരുന്നു.
കോട്ടയം ഗസ്റ്റ് ഹൌസില്‍ വെച്ച് സിബിഐ ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications