Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടിഞ്ഞി ; ഇരട്ടകളുടെ സ്വന്തം ഗ്രാമം

ഡെട്രോയിറ്റ്‌ (യുഎസ്‌): ഒരു സ്‌റ്റോക്കിങ്‌ തൊപ്പി, കൈയുറകള്‍, ഷൂസ്‌- ഇവ മാത്രം ധരിച്ചുളള പ്രഭാതജോഗിങ്‌ റസ്സില്‍ റോട്ടെയെ കൊണ്ടെത്തിച്ചത്‌ ജയിലഴിക്കുളളിലാണ്‌.

താന്‍ ജീവനോടെയിരിക്കുന്നുവെന്ന്‌ തോന്നാന്‍ വേണ്ടിയാണ്‌ രാവിലെ എഴുന്നേറ്റ്‌ നഗ്നനായി ഓടുന്നതെന്ന്‌ ഈ നാല്‍പത്തിയൊന്‍പതുകാരന്‍ പോലീസിനെ അറിയിച്ചത്‌. കൗമാരപ്രായം മുതല്‍ തുടങ്ങിയതാണ്‌ ഈ പരിപാടിയെന്നും റസ്സല്‍ പറഞ്ഞു.

ഭാര്യയില്‍ നിന്ന്‌ ഇത്‌ ഒളിച്ചുവയ്‌ക്കാനായി പുലര്‍ച്ചേ നാല്‌ മണിയ്ക്കാണ് ജോഗിങിന്‌ പോകാറുളളതെന്നും റസ്സല്‍ വെളിപ്പെടുത്തുന്നു. ഈ കഴിഞ്ഞ ഏപ്രില്‍ നാലിനാണ്‌ റസ്സല്‍ പോലീസ്‌ പിടിയിലാവുന്നത്‌.

നഗ്നനായ ഒരാള്‍ യുഎസ്‌ ഹൈവേ 127ലൂടെ ഓടുന്നതായ ഫോണ്‍കോള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ പോലീസ്‌ റസ്സലിനെ അറസ്റ്റ്‌ ചെയ്‌തത്‌. ഈ പ്രദേശത്തൂടെ ഒരു നഗ്നമനുഷ്യന്‍ ഓടുന്നതായി പല തവണ തനിക്ക്‌ പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ പോലീസുക്കാരന്‍ പറഞ്ഞു.

എന്നാല്‍ ആരെയും ശല്യപ്പെടുത്താന്‍ തനിക്കുദ്ദേശമില്ലായിരുന്നുവെന്നും താന്‍ റോഡിലൂടെ ഓടാറില്ലെന്നും തുറന്ന വയലുകളും വനപ്രദേശങ്ങളുമാണ് ഓട്ടത്തിനായി തിരഞ്ഞെടുക്കാറുളളതെന്നും റസ്സല്‍ പറഞ്ഞു. റോഡ് കടക്കേണ്ട് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനശ്രദ്ധയേല്‍ക്കാതിരിക്കാന്‍ കൈയിലും അരയിലും തുടയിലും റിഫ്ലക്റ്റീവ് ടേപ്പ് ചുറ്റാറുണ്ടെന്നും റസ്സല്‍ പറഞ്ഞതായി പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

എന്തായാലും നഗ്നതാപ്രദര്‍ശനത്തിന് ഒരു മാസത്തെ തടവും 1,500 ഡോളര്‍ പിഴയുമാണ് ജാക്ക്സണ്‍ കൗണ്ടി ജില്ലാ കോടതി ജഡ്ജി ജോസഫ് ഫില്ലിപ് റസ്സലിന് വിധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+