അഭയയുടെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തയാള്‍ കസ്റ്റഡിയില്‍
ലണ്ടന്‍: മൂന്നു മാസം മുന്പ് തെറ്റിപിരിഞ്ഞ വില്യം രാജകുമാരനും കാമുകി കേറ്റ് മിഡില്‍റ്റണും ബന്ധം പുതുക്കിയത് കണ്ടുപിടിച്ചത് പാപ്പരാസികളാണ്.
ഇതോടെ ഇരുവരെയും വീണ്ടും പാപ്പരാസികള്‍ പിന്തുടരാന്‍ തുടങ്ങിയതോടെ സ്വകാര്യ നിമിഷങ്ങള്‍ ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയതിന്‍റെ രോഷത്തിലാണ് ഇരുവരും. പാപ്പരാസികളും മാധ്യമങ്ങളും വില്യമിനെക്കാള്‍ നോട്ടമിട്ടത് കാമുകിയായ കേറ്റിനെയാണ്.
കേറ്റിന്‍റെ പിറന്നാള്‍ ദിനമായിരുന്നു മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചത്. അന്നേദിവസം വില്യമും മിഡില്‍റ്റണും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുമെന്ന അഭ്യൂഹം പരന്നതാണ് വിനയായത്. മാധ്യമങ്ങളുടെ ഒരു പടതന്നെ വീടിനു പുറത്ത് കാത്തുകെട്ടിക്കിടന്നതിനാല്‍ ഇരുപത്തി അഞ്ചാം പിറന്നാളാഘോഷം വെള്ളത്തിലായെന്ന് കേറ്റിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
കേറ്റിനെ വേട്ടയാടുന്ന രീതി നിര്‍ത്തലാക്കണമെന്ന് എംപിമാര്‍ ‘പ്രസ് കംപ്ലെയിന്‍റ്‌സ് കമ്മീഷനോട് (പിസിസി) ആവശ്യപ്പെട്ടുകഴിഞ്ഞു. പിസിസിയും മാധ്യമ നിലപാടിനോട് അത്ര യോജിപ്പിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിടാതെ പിന്തുടരുന്നതിന് പുറമേ വീട്ടിലെ ഫോണും ടേപ്പ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് കേറ്റും പിസിസിയെ സമീപിച്ചത്. പത്രങ്ങളില്‍ സ്ഥിരമായി പാപ്പരാസികള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാനുളള തയ്യാറെടുപ്പിലാണ് കേറ്റ്.












Click it and Unblock the Notifications