അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
കൊല്‍ക്കത്ത:ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഹൃദയവുമായ കഴിയുന്ന എട്ടുവയസ്സുകാരിയുടെ ചികിത്സയ്ക്കായി അമിതാബ് ബച്ചന്‍ രണ്ടരലക്ഷം രൂപ നല്‍കി.
ഹൃദ്രോഗിയായ മിതയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ബച്ചന്‍ പണം നല്‍കിയത്. കൊല്‍ക്കത്തയിലെ ചായക്കടക്കാരന്‍ ത്രിപാഠി മണ്ഡലിന്റെയും ദെബുവിന്റെയും ഏകപുത്രി മീത മണ്ഡലിനാണ് അപ്രതീക്ഷിതമായി ഈ സഹായം കിട്ടിയത്. മിതയുടെ അസുഖത്തെപ്പറ്റി ടിവിയില്‍ വന്ന റിപ്പോര്‍ട്ട് കണ്ടാണ് ബച്ചന്‍ സഹായം നല്‍കാന്‍ മുന്നോട്ടുവന്നത്.
ഹൃദയധമനികള്‍ അനുദിനം ദുര്‍ബലമാകുന്ന ഗുരുതരരോഗവുമായി കഴിയുന്ന മീതയുടെ കഥ വെള്ളിയാഴ്ച ആജ്‌തക് ടി.വി. സംപ്രേക്ഷണം ചെയ്തിരുന്നു. ഡോക്ടര്‍ എത്രയും വേഗം നടത്തണമെന്നുപദേശിച്ച ശസ്ത്രക്രിയയ്ക്ക് വേണ്ട 95,000 രൂപ കണ്ടെത്താന്‍ മീതയുടെ മാതാപിതാക്കള്‍ക്ക് കഴിവുണ്ടായിരുന്നില്ല.
ടിവിയില്‍ റിപ്പോര്‍ട്ട് കണ്ടയുടന്‍ ബച്ചന്‍ ടി.വി. ചാനലുകാരെ വിളിച്ച് തന്റെ സഹായവാഗ്ദാനം അറിയിക്കുകയായിരുന്നു. അതിനുപിന്നാലെ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുനല്‍കാമെന്ന വാഗ്ദാനവുമായി മുംബൈയിലെ ആസ്പത്രിയില്‍നിന്ന് വിളിവന്നു. ശസ്ത്രക്രിയയ്ക്കായി മീത അടുത്തയാഴ്ച ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് തിരിക്കും.












Click it and Unblock the Notifications