അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ഭോപ്പാല്‍: മോണിക്ക ബേദി ജയിലറയില്‍ നടത്തുന്ന ഓരോ നീക്കങ്ങളും നിരീക്ഷവിധേയമാവുന്നു. ബോപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു മോണിക്കാ ബേദിയുടെ ചലനങ്ങള്‍ വീക്ഷിക്കാന്‍ തടവറയില്‍ ക്ലോസ്‌ഡ് സര്‍ക്യൂട്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അധോലോക നായകനായ അബുസലിമിന്റെ കാമുകിയായ മോണിക്ക വ്യാജ പാസ്‌പോര്‍ട്ട് കേസിലാണ് തടവിലായത്. മോണിക്ക കഴിയുന്ന തടവറയ്‌ക്ക് പുറമേ കുളിമുറിയിലും ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ദുര്‍വിനിയോഗപെടാനുളള സാധ്യതയെ കുറിച്ച് മോണിക്കയുടെ അഭിഭാഷകന്‍ പി.സി ബേദി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശ് ജയില്‍വകുപ്പ് മന്ത്രിയായ അന്തര്‍ സിങ് ആര്യയും ക്യാമറ സ്ഥാപിച്ച കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. മോണിക്ക തടവിലാക്കപ്പെട്ടപ്പോള്‍ മുതല്‍ ഇത് സ്ഥാപിച്ചതായും എന്നാല്‍ സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ സ്‌ത്രീകളുടെ ജയിലില്‍ ക്യാമറ സ്ഥാപിച്ച നടപടി ശരിയായി തോന്നുന്നില്ലെന്നും ക്യാമറകള്‍ നീക്കം ചെയ്യാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications