അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ഭോപ്പാല്‍: രോഗ ബാധയെത്തുടര്‍ന്ന് ചികിത്സാ സഹായം തേടിയ രോഗിയ്‌ക്ക് മരിച്ച് 33 വര്‍ഷം കഴിഞ്ഞ് ധനസഹായം!
മധ്യപ്രദേശിലാണ് സംഭവം നടന്നത്. സഹായം നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെ. 33 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗിരിജാ സോണിയ്‌ക്ക് ഹൃദ്രോഗം വന്നപ്പോള്‍ വീട്ടുകാര്‍ സംസ്ഥാനസര്‍ക്കാറിനോട് സഹായം ആവശ്യപ്പെട്ടത്.
സഹായം ലഭിയ്‌ക്കുതന്നെ ചെയ്‌തു. പക്ഷേ അധികൃതര്‍ ഏറെ വൈകിപ്പോയിരുന്നു. രോഗി മരിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1,40,000രൂപയുടെ ചെക്ക് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇതെന്താ തമാശയാണോ. അമ്മ മരിച്ചിട്ട് മുപ്പത്തിമൂന്ന് വര്‍ഷം കഴിഞ്ഞു. വേണ്ടസമയത്തൊന്നും സഹായം ലഭിച്ചില്ല. മരണം നടന്ന് ഇത്രയും കാലം കഴിഞ്ഞ് സഹായം ലഭിച്ചിട്ടെന്തിനാണ്- ഗിരിജയുടെ മകന്‍ ചന്ദ്ര ബിഹാരി സോണി ചോദിയ്‌ക്കുന്നു.സര്‍ക്കാര്‍ നടപടിയില്‍ രോഷാകുലാരായ വീട്ടുകാര്‍ ചെക്ക് സര്‍ക്കാറിന് തന്നെ തിരിച്ചുകൊടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്.
മധ്യപ്രദേശില്‍ ഇത്തരം സംഭവം ഇതൊന്നു മാത്രമല്ല. രാംരതി യെന്ന സ്‌ത്രീയ്‌ക്കും സമാനമായ അനുഭവം തന്നെയാണ് പറയാനുള്ളത്. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മകന്‍ രാകേഷിനെ ഭോപ്പാല്‍ കാന്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രാംരതി സര്‍ക്കാറില്‍ നിന്നും ചികിത്സാ സഹായം തേടിയത്.
ആറുമാസത്തിന് ശേഷമാണ് സര്‍ക്കാര്‍ പണം നല്‍കിയത്. അപ്പോഴേയ്‌ക്കും രാകേഷ് മരിയ്‌ക്കുകയും ചെയ്‌തിരുന്നു.
ഞങ്ങള്‍ ഒട്ടേറെ പണം ചെലവാക്കി. സര്‍ക്കാറില്‍ നിന്നും വേണ്ടസമയത്ത് പണം ലഭിച്ചില്ല. മകന്‍ മരിച്ചുകഴിഞ്ഞാണ് എനിയ്‌ക്ക് സര്‍ക്കാറില്‍ നിന്നും എഴുത്ത് കിട്ടുന്നത്. രോഗി മരിച്ചുകഴിഞ്ഞ് പണം ലഭിച്ചിട്ട് എന്താണ് പ്രയോജനം- രാംരതി ചോദിയ്‌ക്കുന്നു.
33വര്‍ഷം മുമ്പാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമാണെങ്കില്‍ ചികിത്സാ സഹായം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് പലകാലങ്ങളിലായി നിലവില്‍വന്ന വിവിധ സര്‍ക്കാറുകള്‍ ഇതിന് വേണ്ട നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
ഇത് ഗൗരവതരമായ പ്രശ്‌നം തന്നെയാണെന്ന് അധികൃതര്‍ സമ്മതിയ്‌ക്കുന്നു. വൈകിയിട്ടും വൈദ്യസഹായം ലഭ്യമാകാത്തത് അംഗീകരിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നത്തിന്റെ കാരണമെന്തെന്നറിയാന്‍ അന്വേഷണം നടത്തുകതന്നെ വേണം- ആഭ്യന്തര മന്ത്രി നാഗേന്ദ്ര സിംഗ് പറയുന്നു.












Click it and Unblock the Notifications