കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

ഹൂസ്‌റ്റന്‍(യുഎസ്എ): തന്റെ പേരില്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച ഹൈസ്‌കൂള്‍ സഹപാಠിയ്‌ക്കെതിരെ യുവതി കേസ്‌ നല്‍കി. ഹൂസ്റ്റനിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

ക്രിസ്റ്റന്‍ സിവിറ്റേ വിംബര്‍ലി എന്ന 25ക്കാരിയാണ്‌ സ്‌കൂളില്‍ സഹപാಠിയായിരുന്ന ലാറാ മാഡിനെതിരെ കേസ്‌ നല്‍കിയിരിക്കുന്നത്‌. ചലച്ചിത്രവിതരണ ഗ്രൂപ്പായ വിവിഡ്‌ എന്റര്‍ടെയ്‌ന്‍മെന്റും ലാറയും തന്റെ പേര്‌ ദുരുപയോഗം ചെയ്യുന്നത്‌ നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ്‌ ക്രിസ്റ്റന്‍ കോടതിയെ സമീപിച്ചത്‌. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാറുളള ലാറ തന്‍റെ പേരാണ് സ്വന്തം പേരിന് പകരം ഉപയോഗിക്കുന്നതെന്നാണ് ക്രിസ്റ്റന്‍റെ ആരോപണം.

ഇരുവരം കിങ്‌ വുഡ്‌ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ ഒരുമിച്ചു പಠിച്ചിരുന്നു. ഇരുവരും കൂട്ടുകാരായിരുന്നുവെങ്കിലും പിന്നീട്‌ അവരുടെ ബന്ധം ശത്രുതയില്‍ അവസാനിച്ചതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ ക്രിസ്റ്റിന്‍ പറയുന്നു.

ഇതേത്തുടര്‍ന്ന്‌ ലാറ തന്നെ അപമാനിക്കാനും മാനസികമായി തകര്‍ക്കാനുമുളള നീക്കങ്ങള്‍ നടത്തുകയാണെന്നും ക്രിസ്റ്റിന്‍ ആരോപിക്കുന്നു. അശ്ലീല സിനിമകളില്‍ അഭിനയിക്കാറുണ്ടോ എന്ന്‌ ചോദിച്ച്‌ തന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ ബന്ധപ്പെടാന്‍ തുടങ്ങിയപ്പോഴാണ്‌ ലാറയുടെ ഈ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടതെന്നും ക്രിസ്റ്റന്‍ പറഞ്ഞു.

കേസ്‌ നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്റെ പേര്‌ ഉപയോഗിക്കുന്നത്‌ നിര്‍ത്തലാക്കുകയെന്നതാണ്‌. എനിക്ക്‌ അതിന്റെ പേരില്‍ പണമൊന്നുമാവശ്യമില്ല-ക്രിസ്റ്റന്‍ വ്യക്തമാക്കി.

എന്നാല്‍ ശ്‌ത്രുതയുടെ പേരിലല്ല മറിച്ച ആ പേരിനൊട്‌ ഒരടുപ്പം തോന്നിയത്‌ കൊണ്ടാണ്‌ ലാറ ക്രിസ്‌റ്റിന്റെ പേരുപയോഗിച്ചതെന്നാണ്‌ ലാറയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ലാറയ്‌ക്ക്‌ ഒരിക്കലും ക്രിസ്‌റ്റിനെ മോശമാക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ക്രിസ്റ്റിന്‌ എതിര്‍പ്പുണ്ടെങ്കില്‍ ആ പേര്‌ ഉപയോഗിക്കുന്നത്‌ നിര്‍ത്താന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X