Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.പി സുശീലാദേവിയെ ദേശാഭിമാനി കൊന്നു

ദില്ലി: ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിനയും ജവാഹര്‍ലാല്‍ നെഹ്റുവും തമ്മില്‍ തീവ്രമായ പ്രണയത്തിലായിരുന്നുവെന്ന് എഡ്വിനയുടെ മകള്‍ പമേല മൗണ്ട്ബാറ്റന്‍.

ഇന്ത്യയില്‍ മൗണ്ട്ബാറ്റന്‍ കുടുംബത്തിന്‍റെ അനുഭവക്കുറിപ്പുകള്‍ എന്ന വിശദീകരണവുമായി പമേല രചിച്ച ഇന്ത്യ റിമംബേഡ്‌: എ പഴ്സനല്‍ അക്കൗണ്ട് ഓഫ് ദി മൗണ്ട്ബാറ്റന്‍സ് ഡ്യൂറിങ്ങ്‌ ദി ട്രാന്‍സ്ഫര്‍ ഓഫ്‌ പവര്‍ എന്ന ഗ്രന്ഥത്തിലാണു നെഹ്‌റു-എഡ്വിന ബന്ധത്തെപ്പറ്റിയുള്ള പരാമര്‍ശം. നെഹ്‌റുവിനെ മാമു എന്ന്‌ വിളിച്ചിരുന്ന പമേല, കുടുംബ ആല്‍ബത്തിന്‍റെയും ചില ഡയറിക്കുറിപ്പുകളുടെയും പിന്തുണയോടെയാണു വെളിപ്പെടുത്തല്‍ നടത്തിയത്‌.

എ സ്പെഷല്‍ റിലേഷന്‍ഷിപ്‌ എന്ന ഗ്രന്ഥഭാഗത്തിലാണു ലേഡി മൗണ്ട്ബാറ്റന്‌ നെഹ്‌റുവുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു വിവരിക്കുന്നത്‌. മുന്‍പും എഡ്വിന പലരെയും പ്രണയിച്ചിരുന്നുവെന്നും അത്‌ മൗണ്ട്ബാറ്റനു ഹൃദയഭേദകമായിരുന്നുവെന്നും ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

എന്നാല്‍ നെഹ്‌റു-എഡ്വിന ബന്ധത്തില്‍ മൗണ്ട്ബാറ്റന്‍റെ മനോഭാവം മറ്റൊന്നായിരുന്നുവെന്നു മകള്‍ വിവരിക്കുന്നു.നെഹ്‌റുവും എഡ്വിനയും തമ്മിലുള്ള കത്തിടപാടുകളും മൗണ്ട്ബാറ്റന്‍ മൂത്ത സഹോദരിക്ക്‌ അയച്ച കത്തും മറ്റും ഈ പ്രണയത്തിനു പിന്‍ബലമായി പമേല ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

മകള്‍ ഇന്ദിരയുടെ വിവാഹശേഷം ഏകാന്തത അലട്ടിയിരുന്ന നെഹ്‌റുവും എഡ്വിനയും തമ്മില്‍ ഉടലെടുത്ത പ്രണയബന്ധം ശാരീരികതലത്തിലേക്കു കടന്നിരുന്നില്ലെന്ന് ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+